ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സജിത ബേട്ടി. നായികയായും വില്ലത്തിയായും തിളങ്ങിയ നടി നീണ്ട കാലമായി അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. വിവാഹ ജീവിതത്തില്‍ മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആഘോഷിക്കുകയാണ് താരം. തന്റെ ജീവിതത്തിലെ ചില വിശ്വാസങ്ങളെക്കുറിച്ച് സജിത ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. നടന്‍ ഷമാസ് ആണ് താരത്തിന്റെ ഭര്‍ത്താവ്
”ഞാൻ പണ്ടേ വിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ആളാണ്. പർദ്ദയിടും. നിസ്കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. പക്ഷേ, സിനിമയിൽ അതൊന്നുമല്ല, മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ അഭിനയം തീര്‍ന്ന് മടങ്ങി വന്നാൽ ഞാൻ പപ്പയുെടയും മമ്മിയുടെയും മോളാണ്. ഇപ്പോൾ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടം. അദ്ദേഹം എപ്പോഴും പറയും കലയും പ്രശസ്തിയും കീപ്പ് ചെയ്യണം എന്ന്. ഷമാസിക്കാ ‘ടൂ കൺ ട്രീസി’ൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.”
Post Your Comments