CinemaGeneralLatest NewsMollywoodNEWS

ഞാൻ ഇവിടെ ഇരിക്കുന്നത് കണ്ട് കൂടുതല്‍ പേര്‍ ഈ കട ലക്ഷ്യമിട്ട് എത്തും; മധുരക്കിഴങ്ങും കട്ടന്‍ ചായയുമായി റിമി ടോമി

റിമി ഇവിടെ കട്ടന്‍ചായയും കൂടിച്ചിരിക്കുന്നത് കണ്ട് കൂടുതല്‍ പേര്‍ ഈ കട ലക്ഷ്യമിട്ട് എത്തും

സംഗീതം അഭിനയം അവതരണം എന്നീ മേഖലയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് റിമി ടോമി.  യാത്രകള്‍ ഇഷ്ടപ്പെടുന്ന റിമി ഇപ്പോഴിതാ മേഘാലയിലാണ് ഉള്ളത്. മേഘാലയ യാത്രയിലെ വിശേഷങ്ങൾ   സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം  പങ്കുവെച്ചിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on

മേഘാലയയിലെ മൗലിനോംഗ് എന്ന സ്ഥലത്തെ ഒരു കടയ്ക്കു മുന്നില്‍ ഇരുന്ന് വൈകുന്നേരം മധുരക്കിഴങ്ങും കട്ടന്‍ ചായയും നുകര്‍ന്നുളള ഇരിപ്പാണ് റിമി ടോമി . അത് മാത്രമല്ല ഇവിടെ ലഭ്യമായുളളത്. കൊച്ചു കുടിലിനുളളില്‍ രുചികരമായ നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും ലഭ്യമാക്കുമെന്ന് റിമി വീഡിയോയില്‍ പറയുന്നു. റിമി ഇവിടെ കട്ടന്‍ചായയും കൂടിച്ചിരിക്കുന്നത് കണ്ട് കൂടുതല്‍ പേര്‍ ഈ കട ലക്ഷ്യമിട്ട് എത്തുമെന്നും റിമി പറയുന്നു.

ഏഷ്യയിലെ ഏറ്റവും വൃത്തിയുളള ഗ്രാമം എന്ന് പ്രശ്‌സതി നേടിയ ഇടമാണ് മൗലിനോഗ്. വൃത്തിയും സൗന്ദര്യവും ഒത്തിണങ്ങിയ ആ ഗ്രാമത്തെ പരിചയപ്പെടുത്തുകയാണ് റിമി. താരത്തിന്റെ വിഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സ്യഷ്ടിച്ചിരിക്കുകയാണ്. മേഖലയുടെ പരമ്പരാഗത വേഷമണിഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button