തന്‍റെ പ്രിയ താരത്തെക്കുറിച്ച് നടി കല്യാണി പ്രിയദര്‍ശന്‍

ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരം പറയാനാകുമോയെന്നായിരുന്നു കല്യാണി ആദ്യം ചോദിച്ചത്. ഇതിന് പിന്നാലെയായാണ് മോഹന്‍ലാലിന്റെ പേര് പറഞ്ഞത്

മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടുകയാണ്‌. തെലുങ്കിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ കല്യാണി മലയാളത്തിൽ രണ്ടു ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. അച്ഛനായ പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറിൽ പ്രണവിന്റെ നായികയായും അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ദുൽഖറിന്റെ നായികയായുമാണ് കല്യാണി എത്തുക.

തന്റെ പ്രിയ താരത്തെക്കുറിച്ച് തുറന്നു പറഞ്ഞ കല്യാണിയുടെ വാക്കുകള്‍ വൈറൽ. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടെ, പ്രിയതാരത്തെക്കുറിച്ചുള്ള ചേദ്യത്തിന് കല്യാണി നൽകിയ ഉത്തരം മോഹൻലാൽ എന്നായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രിയപ്പെട്ട അഭിനേതാക്കളെക്കുറിച്ച് പറയാനായിരുന്നു അവതാരകന്‍ ആവശ്യപ്പെട്ടതെങ്കിലും എല്ലാം ചേർത്ത് മോഹൻലാൽ എന്ന ഒറ്റ ഉത്തരമാണ് താരം നൽകിയത്. ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരം പറയാനാകുമോയെന്നായിരുന്നു കല്യാണി ആദ്യം ചോദിച്ചത്. ഇതിന് പിന്നാലെയായാണ് മോഹന്‍ലാലിന്റെ പേര് പറഞ്ഞത്

Share
Leave a Comment