
ഷെയ്ൻ നിഗത്തെ ഇതര ഭാഷാചിത്രങ്ങളിൽ സഹകരിപ്പിക്കരുതെന്ന് ഫിലിം ചേംബർ. ഇത് ചൂണ്ടിക്കാട്ടി ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കേരള ഫിലിം ചേംബർ കത്തുനൽകി. വിക്രമിനൊപ്പമുള്ള ഷെയ്നിന്റെ തമിഴ് ചിത്രം ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ഫിലിം ചേംബറിന്റെ നടപടി.
ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യപ്രകാരമാണ് ഫിലിം ചേംബര്‍ കത്തുനല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘വെയില്’ ‘കുര്‍ബാനി’ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഷെയ്നിന് മറ്റ് സിനിമകളില്‍ അവസരം നല്‍കാവൂ എന്ന കെഎഫ്പിഎ നിബന്ധന തന്നെയാണ് ഫിലിം ചേംബറിന്റെ കത്തിലുമുള്ളത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കത്തെത്തുടർന്ന് ഷെയ്ൻ നിഗത്തിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് നീക്കുന്നതിനായി അമ്മയുടെയും ഫെഫ്കയുടെയും പ്രതിധിനിനികൾ ചർച്ച നടത്തിയെങ്കിലും ഷെയ്നിന്റെ പ്രകോപനകരമായ പ്രസ്താവനയെത്തുടർന്ന് ഇരുപക്ഷവും പിൻവാങ്ങുകയായിരുന്നു.
Post Your Comments