മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അർച്ചന സുശീൻ. ബിഗ് ബോസ് എന്ന ഷോയിൽ എത്തിയതോടയാണ് അർച്ചനയെ കൂടുതലായും പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആശംസയുമായി എത്തിരിക്കുകയാണ് ബിഗ് ബോസിലെ തന്നെ മത്സരാർത്ഥിയും നടനും സുഹൃത്തുമായ ദീപൻ മുരളി. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്ക് വച്ചുകൊണ്ടാണ് പ്രിയ സുഹൃത്തിന് ദീപൻ ആശംസ പങ്ക് വച്ചിരിക്കുന്നത്. വരാൻ പോകുന്ന എല്ലാ നല്ലകാര്യങ്ങൾക്കും ആശംസകൾ, ഈ ദിവസം മനോഹരമാകട്ടെ എന്നാണ് ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ട് താരം കുറിച്ചത്.
വില്ലത്തി കഥാപാത്രങ്ങളാണ് അർച്ചന കൂടുതലും കൈകാര്യം ചെയ്തതെങ്കിലും ബിഗ് ബോസിൽ എത്തിയപ്പോഴാണ് താരത്തെ പറ്റി കൂടുതലും പ്രേക്ഷകർ അറിയുന്നതും മനസിലാക്കുന്നതും. ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ അർച്ചനയും ദീപനും സുഹൃത്തുക്കൾ ആയിരുന്നു. അപ്രതീക്ഷിതമായി ആ റിയാലിറ്റി ഷോയിൽ ദീപൻ എത്തിയതിന്റെ സന്തോഷവും ഇരുവരും സ്റ്റേജിൽ വച്ച് പങ്ക് വച്ചിരുന്നു. ദീപനും അഭിനയരംഗത്തും, സോഷ്യൽ മീഡിയയിലും സജീവമാണ്.
എവർഗ്രീൻ വില്ലത്തി എന്നാണ് അർച്ചനയെ പൊതുവെ പ്രേക്ഷകർ വിളിക്കാറ്. കാരണം മാനസപത്രിയിലെ ഗ്ലോറി മുതൽ, ഇപ്പോൾ സീത കല്യാണത്തിലെ ശ്രാവണി വരെ എത്തി നിൽക്കുകയാണ് താരത്തിന്റെ വില്ലത്തി യാത്ര. വില്ലത്തി ആയി സ്ക്രീനിൽ എത്തുന്നത് കൊണ്ടാകാം, താൻ ജീവിതത്തിലും ഭയങ്കരി എന്നാണ് പ്രേക്ഷകർ കരുതിയിരുന്നതെന്ന് അർച്ചന പറയുന്നു.
Post Your Comments