
മലയാളി കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് അശ്വതി. അല്‍ഫോണ്‍സാമ്മയായി എത്തി പിന്നീട് കുങ്കുമപൂവിലെ വില്ലത്തിയായി തിളങ്ങിയ അശ്വതി ഇപ്പോൾ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് കുടുംബത്തിനൊപ്പം ദുബായിലാണ് താമസം.
എന്നാൽ താരം പണം ഇടപാടുകളിൽ പെട്ട് ദുബായിൽ ഒളിസങ്കേതത്തിലാണ് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. യാത്രാ വിലക്ക് നേരിടുന്ന താരവും ഭർത്താവും ഇപ്പോൾ എവിടെ എന്നറിയില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ താനും ഭർത്താവ് ജെറിനും അജ്മാനിൽ തന്നെയുണ്ടെന്നും ഒളിച്ചു കഴിയേണ്ട ആവശ്യമില്ലെന്നും വിശദീകരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് അശ്വതി. യുഎഇ നിയമത്തിന് വിധേയമായി ബിസിനസ് നടത്തുന്നവരാണ് തങ്ങൾ. ഇപ്പോൾ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും അശ്വതി വ്യക്തമാക്കി.
ജെറിന്റെ സുഹൃത്തും അയൽവാസിയുമായ ആളാണ് ഇത്തരം ദുഷ്പ്രചാരണങ്ങൾക്ക് പിന്നിലെന്നും, അയാൾ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അശ്വതി പറഞ്ഞു. രണ്ടാഴ്ചയിലേറെ ഓഫീസിൽ വരാത്തതിനെ തുടർന്ന് ജോലിയിൽ നിന്നു മാറ്റിയിരുന്നതിന്റെ പ്രതികാരമാണ് എല്ലാം. ഇയാൾക്കെതിരെ പരാതി നൽകാനാണ് അശ്വതിയുടെയും ഭർത്താവിന്റെയും തീരുമാനം.
Post Your Comments