പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥയെ ആധാരമാക്കി താൻ ഒരു സിനിമ ഒരുക്കാൻ തീരുമാനിച്ചിരുന്നതായ് സംവിധായകനും നടനുമായ ആനന്ദ് മഹാദേവൻ.
താന്‍ പ്ലാന്‍ ചെയ്തപ്പോള്‍ ആ വേഷം ചെയ്യേണ്ടിയിരുന്നത് മോഹന്‍ലാല്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയിട്ട് പോലും ആ പ്രൊജക്റ്റ് നടക്കാതെ പോയത് മറ്റൊരു കാരണത്താലാണെന്നും ആനന്ദ് മഹാദേവന് വെളിപ്പെടുത്തി. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എത്തിയ ആനന്ദ് മഹാദേവൻ ഒരു മാധ്യമത്തോട് സംസാരികുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍. കൊമേര്‍ഷ്യല്‍ ചിത്രം ആയിരുന്നുവെങ്കിലും ആ ചിത്രം ഒരു കൊമേര്‍ഷ്യല്‍ ഫോര്‍മുലയില്‍ രചിച്ചത് ആയിരുന്നില്ല എന്നും അതുകൊണ്ടു തന്നെ നിര്‍മ്മാതാവിനെ കിട്ടാതെ ഇരുന്നതാണ് അന്ന് ആ പ്രൊജക്റ്റ് നടക്കാതെ പോയതിനു കാരണം എന്നും ആനന്ദ് മഹാദേവന് പറയുന്നു. എന്നും ഇവിടുള്ളവര്‍ക്ക് പണം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സിനിമകള്‍ അന്താരാഷ്ട്ര വേദികളില്‍ എത്തുന്നത് അവര്‍ക്ക് ഒരു വലിയ കാര്യമേ അല്ലാ കേരളത്തിലെ മാത്രം അവസ്ഥയല്ല
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇങ്ങനെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദയകുമാർ ഉരുട്ടിക്കൊലകേസിനെ ആസ്പദമാക്കി ആനന്ദ് മഹാദേവൻ അണിയിച്ചൊരുക്കിയ മായിഘട്ടിന് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടന് മാധവൻ ചിത്രം രചിച്ച് സംവിധാനം ചെയ്യുകയാണ്.ചിത്രത്തില്‍ നമ്ബി നാരായണനായി അഭിനയിക്കുന്നതും ചിത്രം നിർമ്മിക്കുന്നതും മാധവന് തന്നെയാണ്.
Post Your Comments