BollywoodCinemaGeneralLatest NewsNEWS

ആലിയ ഭട്ടും രണ്‍ബീറും വിവാഹിതരാവുന്നു; വിവാഹം കാശ്മീരിലാണെന്ന് റിപ്പോര്‍ട്ടുകള്‍

നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ വിവാഹം ഉണ്ടാവുമെന്നാണ് പറയുന്നത്

ബോളിവുഡ് കാത്തിരിക്കുന്ന താര വിവാഹമാണ് രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും. ഏറെ കാലമായി പ്രണയത്തിലായിരിക്കുന്ന താരങ്ങളുടെ വിവാഹ വാര്‍ത്ത പലപ്പോഴായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ സമാനമായ റിപ്പോര്‍ട്ടുകള്‍ വീണ്ടും പ്രചരിക്കുകയാണ്. താന്‍ ആലിയയുമായി പ്രണയത്തിലാണെന്ന് നേരത്തെ മുതല്‍ പല അഭിമുഖങ്ങളിലും രണ്‍ബീര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വിവാഹം ഉടനെ ഉണ്ടാവുമെന്നും ഇന്ത്യയില്‍ തന്നെയായിരിക്കുമെന്നുള്ള സൂചനകളാണ് ലഭിച്ചിരിക്കുന്നത്.

സിദ്ധാര്‍ഥ് മല്‍ഹോത്രയുമായിട്ടുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു ആലിയ രണ്‍ബീറിനോട് അടുക്കുന്നത്. രണ്‍ബീറിന് കത്രീന കൈഫുമായിട്ടും റിലേഷന്‍ ഉണ്ടായിരുന്നു. 2017 ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ സമയത്ത് ആലിയ രണ്‍ബീറിന്റെ കുടുംബവുമായി വളരെ അടുത്തിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹം തീരുമാനിച്ചിരിക്കുകയാണെന്നും വൈകാതെ ഉണ്ടാവുമെന്നുമാണ് ഇപ്പോള്‍ അറിയുന്നത്.

അടുത്ത വര്‍ഷത്തോട് കൂടി ഒന്നായി ജീവിക്കാനാണ് താരങ്ങളുടെ പദ്ധതി. നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ വിവാഹം ഉണ്ടാവുമെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍. കാശ്മീരില്‍ നിന്നുമായിരിക്കും ഇരുവരുടെ വിവാഹം നടക്കുകയെന്നണ് അറിയുന്നത്. ആലിയ നായികയായി അഭിനയിച്ച റാസി എന്ന സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു ഇരുവരും പ്രണയത്തിലാക്കുന്നത്.

2017 ല്‍ കാശ്മീരില്‍ നിന്നുമായിരുന്നു റാസിയുടെ ചിത്രീകരണം നടത്തിയത്. ഇവിടെ എത്തിയപ്പോഴാണ് താരങ്ങള്‍ പ്രണയത്തിലായതെന്നും അതാണ് വിവാഹം കാശ്മീരിലാക്കാന്‍ തീരുമാനിച്ചതെന്നുമാണ് മുംബൈ മിറര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത് ബ്രഹ്മാഷ്ട്ര എന്ന സിനിമയില്‍ അഭിനയിക്കുകയാണ് ഇരുവരും. അതിന് ശേഷമായിരിക്കും വിവാഹം.

shortlink

Related Articles

Post Your Comments


Back to top button