CinemaGeneralLatest NewsMollywoodNEWS

എന്റെ ഉള്ളിലെ പെണ്ണിനെ തിരിച്ചറിഞ്ഞത് അവനാണ്, ഇന്നും ഉള്ളിന്റെ ഉള്ളില്‍ അവനോട് സ്‌നേഹമാണ് ; വെളിപ്പെടുത്തലുമായി അഞ്ജലി അമീര്‍

ആദ്യം വണ്‍വേ പ്രണയമായിരുന്നു അത് പിന്നീട് ടു വേ ആയി

നടി അഞ്ജലി അമീര്‍ കഴിഞ്ഞ ദിവസം കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ജംഷീറിൽ നിന്നും എങ്ങനെയാണ് അഞ്ജലിയിലേക്ക് എത്തിയതെന്നും അതിന് നിമിത്തമായ വ്യക്തിയെ പറ്റിയും തുറന്ന് പറയുകയാണ് താരം. സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ താന്‍ പെണ്ണായിരുന്നെന്ന് തനിക്ക് അറിയാമായിരുന്നെന്നും ഏഴാം ക്ലാസ് പഠിക്കുന്ന വരെ പെണ്‍കുട്ടികളുടെ ടോയ്‌ലറ്റാണ് താന്‍ ഉപയോഗിച്ചിരുന്നതെന്നും അഞ്ജലി പറഞ്ഞു.

തന്റെ കൂടെ ഉണ്ടായിരുന്ന എല്ലാ പെണ്‍ സുഹൃത്തുക്കളും ഒരു പെണ്ണിനോട് പെരുമാറിയിരുന്ന പോലെയാണ് തന്നോട് പെരുമാറിയിരുന്നത്. ആണ്‍കുട്ടികള്‍ക്ക് താന്‍ പെണ്ണാണോ ആണാണോ എന്ന സംശയം തോന്നിയിരുന്നു. എന്നാല്‍ എട്ടിലും ഒമ്പതിലും ഒക്കെ പഠിക്കുമ്പോള്‍ ആണ്‍കുട്ടികളില്‍ നിന്നും പ്രൊപ്പോസല്‍ വന്നിരുന്നു. അപ്പോഴാണ് ഞാന്‍ ഒരു സ്ത്രീ ആയി ഉണര്‍ന്നത്. അത് തന്റെ ജീവിതത്തിലെ അഭിമാന നിമിഷമായിരുന്നെന്നും താരം വ്യക്തമാക്കി.

തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ഡാന്‍സ് ക്ലാസില്‍ പഠിക്കുമ്പോള്‍ വഴിക്ക് വെച്ചായിരുന്നു അത്. ആദ്യം വണ്‍വേ പ്രണയമായിരുന്ന അത് പിന്നീട് ടു വേ ആയി. ആ പ്രണയമാണ് താന്‍ വീടുവിട്ടു പോകാന്‍ കാരണമായത്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് അതെന്നും അഞ്ജലി പറയുന്നു.

ആദ്യമായി തനിക്ക് പെണ്ണാകണം എന്ന് പറഞ്ഞത് അവനോടാണ്. നീ പോയി പെണ്ണായി വാ എന്നും  കാത്തിരിക്കാന്‍ തയ്യാറാണെന്നും അവൻ പറഞ്ഞു. പക്ഷേ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ആ ശ്രമം ബ്രേക്ക് അപ്പ് ആയി. പക്ഷേ അവന്‍ ഇപ്പോള്‍ സിംഗിള്‍ ആയി തുടരുകയാണ്. നേരില്‍ കണ്ടാല്‍ അവനോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ട്. റിബാസ് എന്നാണ് വ്യക്തിയുടെ പേര്. ഇപ്പോഴും ഉള്ളിന്റെ ഉള്ളില്‍ അവനോട് ഒരു സ്‌നേഹവും കൗതുകവും ഉണ്ടെന്നും അഞ്ജലി വ്യക്തമാക്കി.

അനസ് ഒരു ജോലിക്കും പോകാതെ, തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. തന്നോട് വളരെ പൊസ്സസീവ് ആയി പെരുമാറുകയും അതേസമയം നിരവധി സ്ത്രീകളുമായി അനസിന് ബന്ധമുണ്ടായിരുന്നുവെന്നും മറ്റൊരു പെണ്‍കുട്ടിയുമായി അനസിന്റെ വിവാഹ നിശ്ചയവും നടത്തിയിരുന്നുവെന്നും അഞ്ജലി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button