
ഒരേസമയം വില്ലനായും നായകനായും തിളങ്ങാൻ സാധിക്കുന്ന അപൂർവ്വം നടന്മാരിൽ ഒരാളാണ് നടൻ ആദിത്യൻ ജയൻ. അനശ്വര നടൻ ജയന്റെ ഇളം തലമുറക്കാരൻ കൂടിയായ ആദിത്യന്റെ അഭിനയ ശൈലി മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തത പുലർത്തുന്നുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ ആദിത്യൻ ജീവിതത്തിലെ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നതിനൊപ്പം തന്നെ സിനിമയിലെയും സീരിയലുകളിലെയും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കിടാറുണ്ട്. ഇപ്പോൾ താരം മമ്മൂട്ടിയെ കുറിച്ചു എഴുതിയ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മാമാങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടി സംസാരിക്കുന്ന വാക്കുകളാണ് ആദിത്യൻ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.
“കഴിഞ്ഞ ദിവസം മമ്മൂക്കയെ കണ്ടു. ഒരു നടൻ ഒരു മനുഷ്യൻ എങ്ങനെ ആകണം എന്നതിന്റെ ഉദാഹരണമാണ് മമ്മൂക്ക. ഏറ്റവും വലിയ ഒരു ഷോക്ക് തന്നത് വേറെ ഒരു അനുഭവമാണ്. അത് ഇവിടെ പറയാൻ പറ്റില്ല. ചില നടന്മാർ സ്ക്രീനിലെ ഉള്ളൂ സ്നേഹം ഒക്കെ. നേരിൽ കാണുമ്പോൾ ഒന്ന് ചിരിക്കാൻ വരെ ബുദ്ധിമുട്ടാണ്. ഇവരെയൊക്കെ സ്നേഹിക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും നമ്മൾ ആണ് എന്ന് മറന്നു പോകുന്നു. അത് ഇല്ലാതായാൽ തീർന്നു. പ്രത്യേകിച്ച് ഇപ്പോഴത്തെ അവസ്ഥയിൽ ചില നടന്മാർ മമ്മൂക്കയെ കണ്ട് പഠിക്കണം. മമ്മൂക്ക എന്ന മനുഷ്യനെ അറിയണം. സ്നേഹത്തിന്റെ അഹങ്കാര മുഖമുള്ള സുന്ദരകുട്ടൻ. മാമാങ്കം ഒരു സൂപ്പർ ഹിറ്റ് സിനിമ ആകട്ടെ. മമ്മൂക്കയ്ക്ക് എല്ലാ ആശംസകളും” എന്നാണ് ആദിത്യൻ ഫേസ് ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. അടുത്ത ദിവസമാണ് കേരളം കാത്തിരിക്കുന്ന മാമാങ്കത്തിന്റെ റിലീസ്.
Post Your Comments