ഇരുപതിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആറാം ദിവസമായ ഇന്ന് ടാഗോർ തീയേറ്ററിൽ സംഘർഷാവസ്ഥ. കാനില്‍ പാം ഡി ഓര് നേടിയ കൊറിയന്‍ ചിത്രം ‘പാരസൈറ്റ്’ കാണാന്‍ ഡെലിഗേറ്റുകളുടെ തള്ളിക്കയറ്റമുണ്ടായതാണ് സംഘർഷത്തിൽ കലാശിച്ചത്.
അനധികൃതമായ് ആളുകളെ കടത്തിവിട്ടെന്ന് ആരോപിച് പ്രവേശനം ലഭിക്കാത്തവർ ബഹളം ഉണ്ടാക്കിയതോടെ ടാഗോർ തിയേറ്റർ സംഘർഷഭരിതമായി.ഒടുവിൽ സ്കാനിംഗ് ഒഴുവാക്കി മറ്റുള്ളവരെ അകത്തുപ്രവേശിപ്പിച്ചു. സംഘർഷത്തെത്തുടർന്ന് ഫെസ്റ്റിവൽ ഡയറക്ടർ കമൽ സംഭവസ്ഥലത്തെത്തി. ചിത്രത്തിന്റെ അധിക ഷോ നടത്തുമെന്ന് കമൽ പറഞ്ഞു.
Post Your Comments