CinemaGeneralLatest NewsMollywoodNEWS

ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ റിലീസിന് മുന്നേ ശബരിമല ചവിട്ടാൻ യാത്രയായി ഉണ്ണി മുകുന്ദൻ

വൃശ്ചിക പുലരിയില്‍ അയ്യപ്പഭക്തര്‍ക്ക് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു.

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ ‘മാമാങ്കം’ സിനിമയുടെ റിലീസിന് മുമ്പ് തന്നെ ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി കറുപ്പുടുത്ത് യാത്രയായി നടൻ ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ തേങ്ങയുടയ്ക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് അയ്യപ്പനെ കാണാൻ താൻ പുറപ്പെടുകയാണെന്ന് താരം സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.

സുഹൃത്തുക്കളായ വിഷ്ണു മോഹൻ, അരുൺ ആയൂർ‍ തുടങ്ങിയവർക്കൊപ്പമാണ് ഉണ്ണിയുടെ ശബരിമല യാത്ര. മലയിലേക്ക് പോകുന്നതിന് മുമ്പായുള്ള കെട്ടുനിറയ്ക്കൽ ചടങ്ങിൽ ഉണ്ണി പങ്കെടുക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ എത്തിയിരുന്നു.

 

വൃശ്ചിക പുലരിയില്‍ അയ്യപ്പഭക്തര്‍ക്ക് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അന്ന് അദേഹം ആശംസകള്‍ അറിയിച്ചിരുന്നത്. ആചാരങ്ങൾ പാലിച്ച് വിശ്വാസങ്ങൾ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങൾക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി, ഏവർക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നു എന്നായിരുന്നു അന്ന് അദ്ദേഹം കുറിച്ചിരുന്നത്.

ഡിസംബർ 12നാണ് മമ്മൂട്ടി ചിത്രമായ ‘മാമാങ്കം’ തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രമായാണ് ഉണ്ണി അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button