CinemaGeneralLatest NewsMollywoodNEWS

‘രാജീവ് ഞാന്‍ ഇത്രയെ അഭിനയിക്കൂ’ ; പവിത്രം കണ്ട് സൈക്യാട്രിസ്റ്റ് ലാലിന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞത് കേട്ട് ഞെട്ടി പോയി ഞാൻ ; മനസ് തുറന്ന് ടികെ രാജീവ്

മോഹന്‍ലാലിന് സമനില തെറ്റുന്ന ഒരു രംഗമുണ്ട്. ഷൂട്ടിന് മുൻപ് അദ്ദേഹം വളരെ അസ്വസ്ത്ഥനായിരുന്നു അന്ന്. പിന്നീട് തന്നെ വിളിച്ചിട്ട് പറഞ്ഞു… ” രാജീവ് ഞാന്‍ ഇത്രയെ അഭിനയിക്കൂ” എന്നിട്ട് പല്ലിറുമ്മി കാണിച്ചു.

 

മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ അസിസ്റ്റന്റ് ഡയറക്ടറായി കരീയര്‍ ആരംഭിച്ച താരമാണ് ടികെ രാജീവ്.  പിന്നീട് അദ്ദേഹം കമല്‍ഹാസനെ നായകനാക്കി ചാണക്യന്‍ എന്ന ചിത്രം സംവിധാനം ചെയ്ത് സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചും പ്രിയദര്‍ശനെക്കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

”സ്‌പെന്‍സര്‍ ജങ്ഷനിലുണ്ടായിരുന്ന പഴയ കോഫിഹൗസിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു മോഹന്‍ലാലും പ്രിയദര്‍ശനും. സിനിമയെക്കുറിച്ച് മാത്രം സംസാരിക്കുന്ന അവരെ കാണുമ്പോള്‍ നിറയെ കൗതുകം തോന്നുമായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം വരുന്നതിന് മുന്‍പാണിത്. സിനിമയില്‍ തിളങ്ങിയതിന് ശേഷവും അവരെ ആ കോഫി ഹൗസില്‍ പിന്നെയും കണ്ടിട്ടുണ്ടെന്ന് ”രാജീവ് പറയുന്നു.

പവിത്രത്തിലെ ക്ലാമാക്‌സ് സീന്‍ ഷൂട്ട് ചെയ്യുമ്പോഴായിരുന്നു മോഹന്‍ലാല്‍ തന്നെ ഏറ്റവും കൂടുകല്‍ അദ്ഭുതപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ അവസാന ഭാഗത്ത് മോഹന്‍ലാലിന് സമനില തെറ്റുന്ന ഒരു രംഗമുണ്ട്. ഷൂട്ടിന് മുൻപ് അദ്ദേഹം വളരെ അസ്വസ്ത്ഥനായിരുന്നു അന്ന്. പിന്നീട് തന്നെ വിളിച്ചിട്ട് പറഞ്ഞു… ” രാജീവ് ഞാന്‍ ഇത്രയെ അഭിനയിക്കൂ” എന്നിട്ട് പല്ലിറുമ്മി കാണിച്ചു. പവിത്രം റിലീസ് ചെയ്ത ശേഷം പ്രശസ്ത സൈക്യാട്രിസ്റ്റ് സ്വര രാജമണി തന്നെ ഫോണില്‍ വിളിച്ചിട്ട് പറഞ്ഞു. ”ഒരാള്‍ മാനസിക വിഭ്രാന്തിയിലേക്ക് കടക്കുന്നതിന്റ ആദ്യ ലക്ഷണമാണ് പല്ലിറുമ്മല്‍. ലാല്‍ ആ മാനറിസം ഭംഗിയായി ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ ശരിക്കും അദ്ഭുതം കൊണ്ട് നിശബ്ദനായ നിമിഷമായിരുന്നു അതെന്ന് രാജീവ്
പറയുന്നു.

shortlink

Post Your Comments


Back to top button