1989-ല്‍ പുറത്തിറങ്ങിയ മൃഗയ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു. മമ്മൂട്ടിയുടെ മേക്കോവര്‍ കണ്ടു അത്ഭുതപ്പെട്ട പ്രേക്ഷകര്‍ക്ക് മുന്നില്‍ വാറുണ്ണി എന്ന നായാട്ടുകാരന്‍റെ കഥാപാത്രം അദ്ദേഹം മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത വിധം മനോഹരമാക്കുകയായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രതിനായക റോളിലെത്തിയത് പുലിയായിരുന്നു. പുലിയുമായുള്ള മമ്മൂട്ടിയുടെ സാഹസിക സംഘട്ട രംഗങ്ങള്‍ സത്യസന്ധമായിരുന്നുവെന്ന തുറന്നു പറച്ചില്‍ നടത്തുകയാണ് പരസ്യകല സംവിധായകനായ ഗായത്രി അശോക്.
‘മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ തന്നെ തങ്കലിപികളാല്‍ അടയാളപ്പെടുത്തേണ്ട ഒരു ചിത്രമാണ് ‘മൃഗയ’. ചിത്രത്തില്‍ മമ്മൂട്ടിയുടെ മേക്കോവര്‍ അസാധ്യമായിരുന്നു. പെട്ടെന്ന്‍ കണ്ടാല്‍ മമ്മൂട്ടിയാണ് അതെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ചിത്രത്തില്‍ സാഹസികമായി മമ്മൂട്ടി അഭിനയിച്ചു എന്ന് പറയുന്നത് വെറും വാക്കല്ല. എനിക്ക് അതിന്റെ ലൊക്കേഷനില്‍ പോകാന്‍ കഴിഞ്ഞില്ല, പക്ഷെ അതിന്റെ ആല്‍ബം കാണുമ്പോള്‍ എനിക്ക് അത് മനസ്സിലായി. പുലിയായിട്ടു നേരിട്ട് മല്‍പിടുത്തം നടത്തുന്ന സീനുകളൊക്കെ അതില്‍ ഉണ്ടായിരുന്നു. മല്‍പിടുത്തം നടത്തുമ്പോള്‍ ചിലപ്പോള്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കാം. പക്ഷെ പുലിയുടെ തൊട്ടടുത്ത് തന്നെ മമ്മൂട്ടിയുണ്ടായിരുന്നു. ശരിക്കും മമ്മൂട്ടി ആ പുലിയുടെ മുന്‍പില്‍ തന്നെ നിന്ന് അഭിനയിച്ച സീനുകളൊക്കെ ആ ചിത്രത്തിലുണ്ടായിരുന്നു. ചിത്രം വലിയൊരു പ്രദര്‍ശന വിജയവും സ്വന്തമാക്കിയിരുന്നു’.സഫാരി ടിവിയുടെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ ഗായത്രി അശോക് പറയുന്നു.
Post Your Comments