CinemaGeneralLatest NewsMollywoodNEWS

സാരിയുടുത്ത് കിടിലൻ മേക്ക് ഓവറില്‍ ‘മോഹന്‍ലാലിന്റെ മകള്‍ ; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റയെ ചിത്രങ്ങൾ

ലാലേട്ടന്റെ മകളായി ശ്രദ്ധേയ പ്രകടനം തന്നെയാണ് എസ്തേർ അനിൽ കാഴ്ചവെച്ചിരുന്നത്

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു മോഹൻലാൽ നായകനായ ‘ദൃശ്യം’ എന്ന ചിത്രം. സിനിമയിൽ മോഹൻലാലിന്‍റെ ഇളയമകളായി അഭിനയിച്ച എസ്തേർ എന്ന കൊച്ചു സുന്ദരിയെ ആരും പെട്ടെന്ന് മറക്കാൻ ഇടയില്ല. ലാലേട്ടന്റെ മകളായി ശ്രദ്ധേയ പ്രകടനം തന്നെയാണ് എസ്തേർ അനിൽ കാഴ്ചവെച്ചിരുന്നത്. എസ്തറിന്റെ കരിയറിലും ഈ ചിത്രം വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും മകളായി അഭിനയിച്ചത് എസ്തര്‍ തന്നെയായിരുന്നു. ഷെയ്ന്‍ നിഗത്തിന്‍റെ നായികയായി ഓള് എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രം നിരവധി ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

View this post on Instagram

 

Mango season over ??‍♀️

A post shared by • Esther (@_estheranil) on

സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സാരിയില്‍ തിളങ്ങിനില്‍ക്കുന്ന നടിയുടെ എറ്റവും പുതിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ മേക്ക് ഓവറിലാണ് ചിത്രങ്ങളിലെല്ലാം നടിയെ കാണാനാവുക. അതേസമയം ബാലതാരത്തില്‍ നിന്നും നായികയായി വീണ്ടും സജീവമാകുകയാണ് താരം.

 

View this post on Instagram

 

Loose hair. Ponytail. Bun. ??

A post shared by • Esther (@_estheranil) on

തമിഴില്‍ മിന്‍മിനി എന്നൊരു ചിത്രം എസ്തര്‍ അനിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ ജോഹര്‍ എന്നൊരു തെലുങ്ക് ചിത്രത്തിലും നായികയായി നടി എത്തുന്നു. മലയാളത്തില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ജാക്ക് ആന്‍ഡ് ജില്ലിലും അടുത്തിടെ നടി അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button