ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം മോഹൻലാലിനെ നായകനാക്കി താൻ സിനിമയാക്കാൻ ഉദ്ദേശിച്ചിരുന്നുവെന്ന് വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് മഹാദേവൻ. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ എത്തിയതായിരുന്നു ആനന്ദ് മഹാദേവൻ. അദ്ദേഹത്തിന്റെ മായിഘട്ടിന് മികച്ച പ്രതികരണമാണ് മേളയിൽ നിന്നും ലഭിച്ചത്. ഉദയകുമാർ ഉരുട്ടികൊലകേസിന്റെ തനത് ആവിഷ്കാരമാണ് മായിഘട്ട് ഒരുക്കിയത്. ഇപ്പോഴിതാ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
ഞാൻ നമ്പി നാരായണന്റെ പടം ചെയ്യാനിരുന്നതാണ്. മോഹൻലാൽ സാർ ആയിരുന്നു മുഖ്യവേഷത്തിൽ. അദ്ദേഹം ഓകെ പറഞ്ഞതുമാണ്. പക്ഷേ എനിക്ക് പ്രൊഡ്യൂസറെ കിട്ടിയില്ല. കാരണം ആ ചിത്രം കൊമേർഷ്യൽ ആയിരുന്നെങ്കിലും ഒരു ഫോർമുലകഥയായിരുന്നില്ല. ഒരു പാട് പ്രത്യേകതകൾ ആ കഥയ്ക്കുണ്ട്. പക്ഷേ ഇവിടുള്ളവർക്ക് പണം മാത്രമാണ് ലക്ഷ്യം. നമ്മുടെ സിനിമകൾ അന്താരാഷ്ട്ര വേദികളിൽ എത്തുന്നത് അവർക്ക് ഒരു വലിയ കാര്യമേയല്ല. കേരളത്തിലെ മാത്രം കാര്യമല്ല ഇത്. ഇന്ത്യയിൽ എമ്പാടും ഇങ്ങനെ തന്നെയാണ്’-ആനന്ദ് മഹാദേവൻ പറഞ്ഞു.
Post Your Comments