മലയാള ടെലിവിഷന്‍ രംഗത്ത് വില്ലത്തിയായി എത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍. എന്നാൽ ബിഗ് ബോസില്‍ എത്തിയതോടെ അര്‍ച്ചന കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി. ഷോയില്‍ നിന്നും സുഹൃത്തുക്കളൊക്കെ പുറത്തു പോയപ്പോള്‍ തനിച്ചായ അര്‍ച്ചന ക്യാമറയോട് സംസാരിക്കാന്‍ തുടങ്ങിയതും ശ്രദ്ധേയമായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സീതാകല്ല്യാണം എന്ന പരമ്പരയില്‍ താരം അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ ഏഷ്യാനെറ്റിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ബിഗ്‌ബോസ് സീസണ്‍ ഒന്നിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് അര്‍ച്ചന. ”കഴിഞ്ഞ വര്‍ഷം ഇതേസമയം ബിഗ്‌ബോസ് ഒന്നാം സീസണ്‍ കഴിഞ്ഞിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ ഞാന്‍ ഏറ്റവും സമയം ചിലവഴിച്ചത് മേക്കപ്പിനും പിന്നെ കുക്കിംഗിനുമായിരുന്നു. ആ വീട്ടില്‍ ഏറ്റവും വഴക്ക് നടന്നതും ഫുഡ്ഡിന്റെ കാര്യത്തിലായിരുന്നു. ഏകദേശം പതിനഞ്ച് വര്‍ഷമായി നിങ്ങള്‍ എന്റെ അഭിനയം കണ്ടുതുടങ്ങിയിട്ട്, പക്ഷെ ബിഗ്‌ബോസ് വീട്ടില്‍ അഭിനയം ഇല്ലായാരുന്നു, ശരിക്കും ജീവിക്കുകയായിരുന്നു.
ബിഗ്‌ബോസിലൂടെ എനിക്ക് നല്ലൊരു ചേച്ചിയേയും ചേട്ടനേയും കിട്ടി. സാബുചേട്ടനും രഞ്ജിനി ചേച്ചിയും. എന്റെ സീരിയല്‍ കഥാപാത്രങ്ങള്‍ കണ്ട് എല്ലാ പ്രേക്ഷകരും കരുതിയിരുന്നത് ഞാനൊരു ദുഷ്ടത്തിയാണെന്നാണ്. എന്നാല്‍ ബിഗ്‌ബോസിലൂടെ ആ ഇമേജ് മുഴുവനായങ്ങ് മാറിക്കിട്ടി.” – അര്‍ച്ചന പറയുന്നു. ഒപ്പം ബിഗ്‌ബോസിന് നന്ദിയും താരം പറയുന്നുണ്ട്.
Post Your Comments