CinemaGeneralLatest NewsMollywoodNEWS

കമല്‍ഹാസന്‍റെ പോസ്റ്ററില്‍ ചാണകം ചാണകമെടുത്ത് എറിയുമായിരുന്നു ; വിവാദ പ്രസ്താവനക്ക് വിശദീകരണവുമായി രാഘവേന്ദ്ര ലോറന്‍സ്

രജനീകാന്തിന്‍റെ പുതിയ പടമായ ദര്‍ബാറിന്‍റെ ഓ‍ഡിയോ ലോഞ്ചിനിടെ നടത്തിയ പ്രസംഗമാണ് നടനും സംവിധായകനും കൊറിയോഗ്രാഫറുമായ ലോറന്‍സിന് തിരിച്ചടിയായത്.

താരങ്ങളുടെ പ്രസംഗങ്ങളും മറ്റു താരങ്ങളെ വിവാദത്തില്‍ ചാടിക്കുന്നതൊരു പുതിയ കാര്യമല്ല. ഏറ്റവും ഒടുവിലായി സ്വന്തം വാക്കുകള്‍ വിനയായി മാറിയിരിക്കുന്നത് തെന്നിന്ത്യന്‍ താരം രാഘവ ലോറന്‍സിനാണ്. രജനീകാന്തിന്‍റെ പുതിയ പടമായ ദര്‍ബാറിന്‍റെ ഓ‍ഡിയോ ലോഞ്ചിനിടെ നടത്തിയ പ്രസംഗമാണ് നടനും സംവിധായകനും കൊറിയോഗ്രാഫറുമായ ലോറന്‍സിന് തിരിച്ചടിയായത്.

താന്‍ രജനീകാന്തിന്‍റെ വലിയ ആരാധകനാണെന്നും ചെറുപ്പകാലത്ത് താന്‍ കമല്‍ഹാസന്‍റെ പോസ്റ്ററില്‍ ചാണകം എറിയുമായിരുന്നുവെന്ന പ്രസ്താവനയാണ് താരത്തിനെതിരെ ആരാധകര രോഷത്തിനിടയാക്കിയത്. പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കമല്‍ ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. നിരവധി പേരാണ് താരത്തിനെതിരെ പ്രതിഷേധവുമായി എത്തിയത്.

സംഭവം വിവാദമായതോടെ താരം വിശദീകരണവുമായി എത്തിയിരിക്കുകയാണ്. തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നാണ് ലോറന്‍സ് പറയുന്നത്. അന്ന് താന്‍ രജനീകാന്ത് ആരാധകനായിരുന്നുവെന്നും തനിക്ക് സിനിമയെ കുറിച്ച് കാര്യമായ അറിവില്ലായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു. ഇന്ന് രജനിയെയും കമലിനെയും ഒരുമിച്ച് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും വലുതെന്തോ സംഭവിക്കാനുണ്ടെന്ന് തോന്നുന്നുവെന്നും താരം പറഞ്ഞു.

താന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതില്‍ മടിയില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ തൊറ്റാന്നും പറഞ്ഞിട്ടില്ലെന്നും വീഡിയോയുടെ പൂര്‍ണ രൂപം കണ്ടാലത് മനസിലാകുമെന്നും ലോറന്‍സ് പറഞ്ഞു. കമലിനെ താന്‍ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അതാര്‍ക്ക് മുന്നിലും തെളിയിക്കേണ്ടതില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button