CinemaGeneralLatest NewsMollywoodNEWS

വിവാഹിതരായി ഒരു വര്‍ഷം തികയുന്നതിന് മുൻപ് നടി ശ്വേത ബസു വിവാഹമോചിതയാകുന്നു

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 നായിരുന്നു ഇവര്‍ വിവാഹിതരായത്.

ശ്വേത ബസു വിവാഹമോചിതയാകുന്നു. ചലച്ചിത്ര പ്രവര്‍ത്തകനായ രോഹിത്ത് മിത്തലായിരുന്നു ശ്വേതയുടെ ഭര്‍ത്താവ്. വിവാഹിതരായി ഒരു വര്‍ഷം തികയുന്നതിന് മുൻപാണ് ഇവര്‍ വേര്‍പിരിയുന്നത്. ശ്വേത തന്നെയാണ് ഇക്കാര്യം ആരാധകെ അറിയിച്ചത്. വിവാഹമോചനം ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് ശ്വേത വ്യക്തമാക്കി. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 നായിരുന്നു ഇവര്‍ വിവാഹിതരായത്.

ഞാനും രോഹിതും വേര്‍പിരിയാന്‍ തയ്യാറായിരിക്കുകയാണ്. പരസ്പരം രണ്ട് പേരുടെയും താല്‍പര്യങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്. കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നു. അതില്‍ നിന്നും രണ്ട് പേരും വേറെ ജീവിക്കുന്നതാണെന്ന് നല്ലതെന്ന നിഗമനത്തിലെത്തി. അതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്നു . ആരും ബുക്കിന്റെ കവര്‍ കണ്ട് കൊണ്ട് വായിക്കരുത്. എന്ന് കരുതി ആ ബുക്ക് മോശമാണെന്നല്ല. ഒരാള്‍ക്ക് വായിക്കാന്‍ പറ്റിയില്ല. അതിന് പല കാരണങ്ങളുമുണ്ടാവും. പകരം വെക്കാനില്ലാത്ത ഓര്‍മകള്‍ തന്നതിനും എല്ലായിപ്പോഴും എനിക്ക് പ്രചോദനം നല്‍കിയതിനും രോഹിതിന് ഞാന്‍ നന്ദി പറയുകയാണ്. തുടര്‍ന്നുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നതായിട്ടും ശ്വേത പറയുന്നു.

മക്ഡീ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രി കൂടിയാണ് ശ്വേത. ശ്രീകാന്ത് സംവിധാനം ചെയ്ത ”കൊത്ത ബംഗാരു ലോകം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയ്ക്ക് കേരളത്തിലും ധാരാളം ആരാധകര്‍ ഉണ്ടായിരുന്നു. ഇത് ഞങ്ങളുടെ ലോകം എന്ന പേരിൽ റീമേക്ക് ചെയ്ത് ആണ് ഈ സിനിമ മലയാളത്തിലേക്ക് എത്തിച്ചത്

രണ്ടു വര്‍ഷം മുമ്പ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ശ്വേത അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന ശ്വേതയുടെ നിലപാടും ചര്‍ച്ചയായി. അറസ്റ്റ് ചെയ്ത് ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് വിധി വന്നിരുന്നു.

shortlink

Post Your Comments


Back to top button