ഡിസ്ക്കോ രവീന്ദ്രന് ഒരു കാലത്തെ മോളിവുഡ് സിനിമയുടെ ഹരമായിരുന്നു. എഴുപത് കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ ഡിസ്ക്കോ രവീന്ദ്രന് വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നു. പക്വതയില്ലാത്ത ഒരു പ്രായത്തില്‍ ഒരുപാട് സിനിമകള്‍ ലഭിച്ചപ്പോള്‍ താന്‍ കണ്ണുംപൂട്ടി റേറ്റ് പറയുമായിരുന്നുവെന്നും രവീന്ദ്രന് പറയുന്നു.
‘ഷൈന്‍ നിഗത്തെപോലെയുള്ള കലാകാരന്മാരെ ചേര്‍ത്ത് നിര്‍ത്തുകയാണ് വേണ്ടത്. ഇതൊന്നും ഇത്രത്തോളം വലിയ പ്രശ്നമുള്ള കാര്യമല്ല. എനിക്ക് ഒരു സമയത്ത് ഒറ്റ ദിവസം തന്നെ പതിനെട്ട് ചിത്രം ബുക്കായി. അന്ന് ഞാന്‍ അവരോടൊക്കെ കണ്ണുമടച്ച് എന്റെ പ്രതിഫലം പറഞ്ഞു, ഇന്നത്തെ ലക്ഷങ്ങളുടെ വിലയുണ്ടായിരുന്നു ഞാന്‍ ആവശ്യപ്പെട്ട പ്രതിഫലത്തിന്.ആ പ്രായത്തിലൊക്കെ ഒരുപാട് സിനിമകള്‍ ഒന്നിച്ച് വരുമ്പോള്‍ നമ്മള് അങ്ങനെ ചെയ്യൂ. അതൊക്കെ നമ്മുടെ പ്രായത്തിന്റെ പക്വത ഇല്ലായ്മയുടെ പ്രശ്നമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. അതൊക്കെ ഹാന്‍ഡില്‍ ചെയ്യാന്‍ പഠിക്കുന്നത് പ്രായം കടന്നു കഴിയുമ്പോഴാണ്. ഞാന്‍ പ്രതിഫലം കൂടുതല്‍ വാങ്ങുന്ന ആക്ടര്‍ ആണെന്ന രീതിയിലൊക്കെ ന്യൂസ് പോലും വന്നിരുന്നു. ഇനി നാലഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഷൈന്‍ നിഗത്തെ പോലെ അച്ചടക്കമുള്ള ഒരു നടന് മലയാള സിനിമയില്‍ ഇല്ലെന്നു ചിലപ്പോള്‍ പറയേണ്ടി വന്നേക്കാം’. മനോരമയുടെ നേരെ ചൊവ്വേ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ രവീന്ദ്രന് പറയുന്നു.
Post Your Comments