CinemaGeneralLatest NewsMollywoodNEWS

എല്ലാം തുടങ്ങിയത് മനുഷ്യരാണ് ; തെറ്റിദ്ധാരണ മാറ്റി ഒപ്പം നില്‍ക്കുന്നതില്‍ സന്തോഷം; വീഡിയോ പങ്കുവെച്ച് ഷെയ്ൻ നിഗം

‘ഈ പ്രകൃതിയായി ഒരു മതമോ വിഭാഗങ്ങളോ ഒന്നും തുടങ്ങിവച്ചിട്ടില്ല. എല്ലാം തുടങ്ങിയത് മനുഷ്യരാണ്. ദൈവം ഒന്നാണ്. പലരും പല പേരിട്ട് വിളിക്കുന്നു എന്നതാണ് സത്യം

പുരസ്കാരത്തിന് ശേഷം ലൈവിലെത്തി ആത്മവിശ്വാസം പങ്കിട്ട് യുവ നടൻ ഷെയ്ൻ നിഗം. ഒരുപാട് സന്തോഷവാനാണ് താനെന്നും താരം പറയുന്നു. ഒരവസരത്തിൽ ഒരു പരിധിയിൽ കൂടുതൽ പ്രേക്ഷകര്‍ തന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഇന്ന് സത്യം തിരിച്ചറിഞ്ഞ് എല്ലാവരും തന്റെ ഒപ്പം നിൽക്കുമ്പോൾ തനിക്ക് കിട്ടുന്ന ഊർജം ചെറുതല്ല എന്നും ഷെയ്ൻ പറയുന്നു. ചെന്നൈയിൽ ബിഹൈൻഡ് വുഡ്സ് അവാർഡ് നേടിയതിനു ശേഷം സമൂഹമാധ്യമത്തിൽ ലൈവ് വിഡിയോയിലൂടെ സംസാരിക്കുകയായിരുന്നു താരം.

എല്ലാവരോടും എല്ലാത്തിനും നന്ദി പറയുന്നുവെന്നും എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതിനൊക്കെ നന്ദിയുണ്ടെന്ന് ഷെയ്ൻ പറഞ്ഞു. ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പോലും എനിക്ക് ഊ‍ര്‍ജം തരുന്നുണ്ട്. വളരെ സന്തോഷകരായ അവസ്ഥയിലാണ് താനെന്നും ചെറുപ്പം മുതൽ താൻ കണ്ട് ആരാധിച്ച ഒരുപാട് നടീനടന്മാരെ കാണാൻ കഴിഞ്ഞെന്നും താരം അറിയിച്ചു.

ജീവിതത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഒരവസരത്തിൽ എല്ലാവരും എതിര്‍പ്പുമായി രംഗത്ത് വന്നേക്കാം, പക്ഷേ നിങ്ങളുടെ ഉള്ളിൽ ആ സത്യമുണ്ടെങ്കിൽ നിങ്ങൾ അതിലുറച്ച് നിൽക്കണം. പലരും സിനിമയിൽ കൂടൊക്കെ പറയുന്ന സംഭവമാണ് ഇത്. എന്നാൽ ഇത് ഞാൻ നേരിട്ട് അനുഭവിച്ച അവസ്ഥയാണെന്നും അതുകൊണ്ടാണ് പങ്കുവെക്കുന്നതെന്നും ഷെയ്ൻ പറയുന്നു.

‘ഈ പ്രകൃതിയായി ഒരു മതമോ വിഭാഗങ്ങളോ ഒന്നും തുടങ്ങിവച്ചിട്ടില്ല. എല്ലാം തുടങ്ങിയത് മനുഷ്യരാണ്. ദൈവം ഒന്നാണ്. പലരും പല പേരിട്ട് വിളിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നമ്മളെല്ലാവരും ഒന്നാണെന്ന് മനസിലാക്കണം. എല്ലാം ഒന്നിൽ നിന്നും തുടങ്ങിയതാണ്. നമ്മളെത്തിച്ചേരുന്നതും ആ ഒന്നിലേക്കാണ്. ഇനി ജീവിക്കുന്ന കാലത്തോളം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ഒരേയൊരു സ്നേഹം എന്ന് പറഞ്ഞുകൊണ്ടാണ് ഷെയ്ൻ നിഗം വിഡിയോ അവസാനിപ്പിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button