സിനിമയില്‍ നിന്നും മൂന്ന് മാസത്തേക്ക് ഇടവേള എടുക്കുന്നതായി നടന് പൃഥ്വിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിനായിട്ടാണ് പൃഥ്വിരാജ് അവധി എടുക്കുന്നത്. ഇക്കാര്യം വിവരിച്ച് പൃഥ്വിരാജ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞുവെന്നും ഇനി പൂര്‍ത്തിയാകാനുള്ളത് ആടുജീവിതം ആണെന്നും അതിന് മുമ്പ് ഒന്ന് വിശ്രമിക്കുകയാണെന്നും പൃഥ്വി കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റയെ പൂർണരൂപം…………………
”അയ്യപ്പനും കോശിയും എന്ന ചിത്രം പൂര്‍ത്തിയായി. ലൊക്കേഷനില്‍ നിന്ന് തിരികെ പോരുമ്പോള്‍ ഞാന്‍ ആലോചിച്ചു, കഴിഞ്ഞ ഇരുപത് വര്‍ഷമായി അറിയില്ലാത്തതാണ് അത്. അടുത്ത മൂന്ന് മാസത്തേക്ക് ഞാന്‍ സിനിമയില്‍ നിന്ന് ഒരിടവേളയെടുക്കുന്നു. ഒരു ബ്രേക്ക് ദിവസേന രാവിലെ ഉണര്‍ന്നെണീറ്റ് മറ്റൊന്നും ചിന്തിക്കാനില്ലാതെ അന്നത്തെ ഷൂട്ടിന് പോവുക. ഈ ബ്രേക്കും ഒരു വ്യായാമമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിനായുള്ളത്.’
‘സിനിമയമായി ബന്ധമില്ലാതെ ഒരു മൂന്നു മാസം. അങ്ങനെയൊന്ന് എന്റെ ഓര്‍മ്മയിലേ ഇല്ല.. ഇത് ശരിയോ ഞാന്‍ സന്തുഷടനാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഈ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ടു സ്ത്രീകളുണ്ട്. ഞാനിതെഴുതുമ്പോള്‍ അവരെന്നെ കാത്ത് വീട്ടിലിരിപ്പുണ്ട്. ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും അതിലൊരാള്‍ ഉറങ്ങിക്കാണും. എന്നാലും നാളെ ഞായര്‍ ആയതുകൊണ്ട് അവളുടെ അമ്മ അവളെ ഉറക്കാതെ ഇരുത്തുമെന്ന് കരുതുന്നു. ഞങ്ങളുടെ നിര്‍മാണത്തിലുളള രണ്ടാമത്തെ സിനിമ ഡ്രൈവിങ് ലൈസന്‍സ് ഉടനെ റിലീസാകും. എന്നെയും എന്റെ കമ്പനിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും താത്പര്യപ്പെട്ട തിരക്കഥയാണതിന്റേത്. അപ്പോള്‍ ഇരുപതിന് ഏവരെയും തീയേറ്ററില്‍ വച്ചു കാണാം.’
Post Your Comments