സിനിമകള്‍ക്കൊപ്പം കുടുംബത്തിന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഒരു ക്യൂട്ട് ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടൻ സൗബിന്‍റെ മകൻ ഓർഹാനും തന്‍റെ മകൻ ഇസഹാക്കും കണ്ടുമുട്ടിയപ്പോഴുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇസയെ കണ്ടമാത്രയിൽ മുത്തം കൊടുക്കുന്ന ഓർഹാന്‍റെ ചിത്രമാണിത്.
ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ പങ്കുവെച്ചിരിക്കുന്ന വിവരണമാണ് ഏറെ രസകരം. ഉമ്മ കൊടുക്കൽ പഠിക്കാൻ ടൊവിനോ ഓർഹാന് ദക്ഷിണ വയ്ക്കണമെന്നാണ് രസകരമായ കുഞ്ചാക്കോ കുറിച്ചിരിക്കുന്നത്. ടൊവിയെ നൈസായി ട്രോളിയല്ലേയെന്നടക്കം പലരും ഈ ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പാവം ടൊവിയെ വെറുതെ വിടൂ എന്നും അള്ള് രാമേന്ദ്രൻ നൈസായിട്ട് ടൊവിക്ക് അള്ളുവച്ചല്ലോ എന്നുമൊക്കെ വേറെ ചിലരും കമന്‍റ് ചെയ്തിട്ടുണ്ട്.
Leave a Comment