ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ഡിസ്കോ രവീന്ദ്രന്‍. അന്നത്തെ ന്യൂജെന്‍ പയ്യനെന്ന നിലയില്‍ കയ്യടി നേടിയ ഡിസ്കോ രവീന്ദ്രന്‍ എഴുപത്, എണ്‍പതുകളിലെ വേറിട്ട അഭിനയ പ്രതിഭയായിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവ താരങ്ങളില്‍ മിക്കവരും ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമപ്പെടുന്നുവെന്ന ആക്ഷേപത്തിനെതിരെ ശബ്ദമുയര്‍ത്തുകയാണ് രവീന്ദ്രന്‍ , മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ന്യൂജെന്‍ സിനിമയില്‍ ഉള്ളവരെല്ലാം ലഹരി ഉപയോഗിക്കുന്നവാരാണെന്ന വാദം ദൗര്‍ഭാഗ്യകരമെന്നെ പറയാനാകൂ. ഞാന്‍ ഒരിക്കലും വിചാരിക്കുന്നില്ല, ഇപ്പോള്‍ സിനിമ എടുക്കുന്നവരൊക്കെ ലഹരിക്ക് അടിമപ്പെട്ടവരാണെന്ന്, അങ്ങനെയൊന്നുമില്ല. അങ്ങനെ ആണേല്‍ അവരെക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുമോ? ലഹരിക്ക് അടിമ ആണേല്‍ എവിടെയെങ്കിലും ചുരുണ്ട്കൂടി കിടക്കുകയേയുള്ളൂ. ഒരു ജോലിയും ചെയ്യില്ല. ഇന്ന് സിനിമയോട് ജനം കൂടുതല്‍ അടുത്തിരിക്കുകയാണ്. ഇത് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമാണ്. പൃഥ്വിരാജ് എന്ന നടന്‍ സംവിധാനം ചെയ്ത ചിത്രം എന്തൊരു മഹത്തരമായ വിജയമാണ് ഇവിടെ നേടിയത്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ തുടര്‍ച്ചയായി രണ്ടു തവണ ഗോവ ഫിലിം ഫെസ്റ്റിവെലില്‍ അവാര്‍ഡ് വാങ്ങിയ സമയമാണ് ഇത്. ആ ഒരു സാഹചര്യത്തില്‍ ഇവിടെ സിനിമയെ ആഘോഷിക്കേണ്ടപ്പോള്‍ ന്യൂജെന്‍ സിനിമയിലുള്ളവരെല്ലാം കഞ്ചാവ് അടിക്കുന്നവരാണ് എന്ന് പറയുന്നത് അവന്റെ കലയെ അപമാനിക്കുന്നതിനു തുല്യമാണ്.
Post Your Comments