മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയായിരുന്നു അശ്വതിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തിയത്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമേ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും അശ്വതി അവതാരകയായിട്ട് എത്താറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി താരം തന്റയെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഒപ്പം തന്റെ പോസ്റ്റിന് കമന്റിടുന്ന ആരാധകര്‍ക്ക് മറുപടി കൊടുക്കാനും അശ്വതി തയ്യാറാവാറുണ്ട്. ചിലപ്പോള്‍ കുറിക്ക് കൊള്ളുന്ന റിപ്ലേ കണ്ട് ആരാധകരും ഞെട്ടാറുണ്ട്. സമാനമായൊരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
അശ്വതി മകള്‍ പത്മയ്ക്കും കൂട്ടുകാരിയുടെ മകള്‍ പ്രാര്‍ഥനയ്ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു പോസ്റ്റ് ചെയ്തത്. ‘രണ്ട് ചുന്നരി പെണ്ണുങ്ങളേം കൊണ്ട് ഫ്രോസണ്‍ 2 കാണാന്‍ പോവ്വാ’ എന്ന ക്യാപ്ഷനും കൊടുത്തിരുന്നു. ഇതിന് താഴെ നിരവധി കമന്റുകളുണ്ട്. അതിലൊന്ന് ഇപ്പോള്‍ തടി അല്‍പ്പം കൂടിയോ എന്നായിരുന്നു. നിങ്ങള്‍ അല്ലല്ലോ എനിക്ക് റേഷന്‍ വാങ്ങി തരുന്നത്. അത് കൊണ്ട് വിഷമിക്കണ്ടെന്ന് പറഞ്ഞ് ആരാധകന്റെ കമന്റിന് അതേ നാണയത്തില്‍ തന്നെ അശ്വതി ഉത്തരവും കൊടുത്തു.
Post Your Comments