CinemaGeneralLatest NewsMollywoodNEWS

ഷെയ്ൻ വിഷയം അമ്മ ഇടപെട്ട് പരിഹരിക്കുന്നതാണ് ഉചിതമെന്ന് മന്ത്രി എ.കെ ബാലൻ

വിഷയത്തിൽ നടീ നടന്മാരുടെ സംഘടനയായ 'അമ്മ' ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി

ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടന വിലക്ക് കൽപിച്ച വിഷയത്തിൽ സർക്കാർ ഇടപെടൽ ഉടനുണ്ടാകില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ ബാലൻ. വിഷയത്തിൽ നടീ നടന്മാരുടെ സംഘടനയായ ‘അമ്മ’ ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഈ വിഷയം അമ്മ ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നതാണ് ഉചിതം. കാര്യങ്ങൾ വഷളാക്കാതെ മുന്നോട്ട് പോകേണ്ടതുണ്ട്. ഷെയ്നിന്‍റെ ഭാവി കൂടി നോക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ സര്‍ക്കാറിന് കഴിയാവുന്നത് ആവശ്യപ്പെട്ടാൽ ചെയ്യുന്നതാണ്.

വിഷയത്തിൽ രണ്ട് പേരും രണ്ട് ധ്രുവത്തിൽ നിന്നാൽ പ്രശ്നം കൂടുതൽ വഷളാവുകയേയുള്ളൂ. ഇക്കാര്യത്തിൽ വിഷയങ്ങള്‍ ഷെയ്നുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. സിനിമയുടെ എഗ്രിമെന്‍റ്
കോപ്പി ഷെയ്ൻ തന്നിട്ടുണ്ട്. ന്യൂജനറേഷൻ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗത്തെകുറിച്ച് ആരോപണം ഉയർന്നിരിക്കുന്നതിൽ അധികം തെളിവുകള്‍ ലഭിച്ചിട്ടില്ല. അത്തരം സാഹചര്യം ഉണ്ടായാൽ ഇടപെടും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button