മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ഫോട്ടോഗ്രാഫറിലൂടെ ശ്രദ്ധിക്കപ്പെട്ട ബാലതാരമാണ് മണി. ആദ്യ ചിത്രത്തിലൂടെ അഭിനയത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മണി നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുകയാണ്. താരം നായകനായി എത്തുന്ന ചിത്രമാണ് ‘ഉടലാഴം’. നായകനായി തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലും തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് മണി മനസ് തുറക്കുന്നു.
പത്തു വര്‍ഷത്തിനിടെ 20 തവണയിലേറെ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടും ഇത് വരെ അത് കിട്ടിയിട്ടില്ലെന്നാണ് മണി പറയുന്നത്. ബത്തേരി ചെതലയം പൂവഞ്ചി കോളനിയിലാണ് മണി താമസിക്കുന്നത്. തനിക്ക് മാത്രമല്ല, കോളനിയിലെ പത്തോളം കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു. റോഡും വീടുമായതു കൊണ്ട് കാര്യമില്ലെന്നും, കാര്‍ഡില്ലാത്തതിനാല്‍ വലിയ വില നല്കി ടൗണില്‍ നിന്ന് അരി വാങ്ങേണ്ട അവസ്ഥായാണെന്നുമാണ് മണി പറയുന്നത്.
കര്‍ണാടകയിലെ ഇഞ്ചിപ്പാടത്ത് കൂലിപ്പണി ചെയ്യുന്നതിനിടിയിലാണ് ‘ഉടലാഴ’ത്തില്‍ നായകനായി എത്തിയത്. ഭാര്യ പവിഴവും മനീഷ, അനഘ, മീനുക്കുട്ടി എന്നീ മക്കളുമടങ്ങുന്നതാണ് മണിയുടെ കുടുംബം.
Post Your Comments