ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ജ്യോതിക തമിഴിന്റെ നടിപ്പിന് നായകന് സൂര്യയെ വിവാഹം ചെയ്തതോടെ അഭിനയത്തില്‍ നിന്ന് താത്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായ ശേഷം ജ്യോതിക തന്റെ ജീവിത വിശേഷങ്ങളും തമിഴ് സിനിമയില്‍ നിന്ന് മലയാള സിനിമയ്ക്കുള്ള പോസിറ്റീവ് വശത്തെക്കുറിച്ചും പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ്.
‘വീട്ടില്‍ ആകെ നാല് കലാകാരന്മാര്. അപ്പ (ശിവകുമാര്‍), സൂര്യ, കാര്‍ത്തി പിന്നെ ഞാന്‍. കൂട്ടുകുടുംബത്തിന്റെ സ്നേഹവും ഊര്‍ജ്ജവുമാണ് ഞങ്ങളുടെ കരുത്ത്. മക്കള്‍ക്കായി ഞാന്‍ എട്ടു വര്‍ഷം വീട്ടിലിരുന്നു. ഇപ്പോള്‍ ആറു മണിക്ക് ഉണര്‍ന്നു മക്കളെ സ്കൂളില്‍ അയച്ച ശേഷമാണു ഷൂട്ടിങ്ങിനിറങ്ങുക. ആര്‍ക്കും അസൂയ തോന്നുന്ന മാന്യത സൂര്യക്കുണ്ട്. സ്ത്രീകളോട് ആദരവോടെ മാത്രമേ പെരുമാറൂ. പക്വമായ അഭിപ്രായങ്ങളെ പറയൂ. ജോലി ചെയ്യുന്ന ആളെന്ന നിലയില്‍ എനിക്ക് തരുന്ന സ്വാതന്ത്ര്യം സൂര്യയെ ഭര്‍ത്താവ് എന്നതിനേക്കാള്‍ നല്ല വ്യക്തിയാക്കുന്നു.
‘എന്റെ ആദ്യ ചിത്രം മലയാളി സംവിധയാകന്റെതാണ്. പ്രിയദര്‍ശന്റെ ഡോളി സജാ കെ രഖ്നാ’ . ’36 വയതനി’ലൂടെ രണ്ടാം വരവ് ഒരുക്കിയത് മലയാളി സംവിധായകന് റോഷന് ആന്‍ഡ്രൂസ്. ഇപ്പോള്‍ ജിത്തു ജോസഫിന്റെ ‘തമ്പി’യിലും അഭിനയിക്കുന്നുണ്ട്. മലയാള സിനിമയില്‍ വലിയ നന്മകളുണ്ട്. മൂന്നും നാലും നായകന്മാര് ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാകുന്നു. തമിഴില്‍ അങ്ങനെ കാണാന്‍ കഴിയില്ല. മനോരമയുടെ ഞയറാഴ്ചയ്ക്ക് നല്കിയ അഭിമുഖത്തില്‍ ജ്യോതിക പറയുന്നു.’
Post Your Comments