CinemaKeralaLatest NewsMollywoodNEWS

ഷെയ്ൻ നിഗം വിഷയം ഒത്തുതീർപ്പിൽ; മധ്യസ്ഥനായി നടൻ സിദ്ധിഖ്‌

ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച വേണ്ടന്നാണ് സംഘടനകളുടെ നിലപാട്. സംഘടനകൾ കൂടിയാലോചിച്ചെടുക്കുന്ന നിലപാടാകട്ടെ, അംഗീകരിക്കാന്‍ പൂര്‍ണ സന്നദ്ധത കാട്ടുമെന്നാണ് ഷെയ്ന്‍ നിഗവും അറിയിക്കുന്നത്.

മലയാള ചലച്ചിത്ര മേഖലയിൽ പുകഞ്ഞു കത്തിയ യുവനടൻ ഷെയ്ൻ നിഗം ബന്ധപ്പെട്ട വിഷയത്തിന് വിരാമം. രാജസ്ഥാനിലെ അജ്മീറിൽ നിന്നും തിരിച്ചെത്തിയ ഷെയ്ൻ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. പ്രശ്ന പരിഹാരത്തിനായി മധ്യസ്ഥത വഹിക്കാനെത്തിയ അമ്മ ഭാരവാഹി നടന്‍ സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്.

ചർച്ചയ്‌ക്കൊടുവിൽ, ഇപ്പോൾ നിർത്തിവച്ചിരിക്കുന്ന രണ്ടു സിനിമകളും പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികളെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട്, തന്റെ ഭാഗത്ത് നിന്ന് പറയാനുള്ളതെല്ലാം ഷെയ്ന്‍ അമ്മ പ്രതിനിധികളെ ബോധിപ്പിച്ചു.

എന്നാൽ, രണ്ടു ദിവസത്തിനകം ഫെഫ്ക നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം മാത്രമേ, ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ കൂടുതൽ വ്യക്തതയിലേക്ക് അമ്മ എത്തുകയുള്ളൂ. നിലവിൽ, മുടങ്ങിക്കിടക്കുന്ന വെയില്‍ എന്ന സിനിമ പൂർത്തിയാകാൻ ഇനിയും എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും വ്യക്തത വരുത്താനുള്ളത്.

15 ദിവസം മാത്രം മതിയെന്ന്, മുൻപ് നടന്ന ചർച്ചയിൽ ഉറപ്പിച്ചിരുന്നുവെങ്കിലും സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതായാണ് ഷെയ്ൻ പറയുന്നത്‌. എന്നാൽ, സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്രശ്രമിച്ചാലും സാധ്യമാകില്ലെന്നുമാണ് ഷെയ്നിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയ ശേഷം അമ്മ ജനറല്‍ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇക്കാര്യങ്ങളില്‍ വ്യക്തമായ ഒരു ധാരണ കിട്ടിയ ശേഷമാവും, നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക.

മുൻപ് നടത്തിയതുപോലെ, ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച വേണ്ടന്നാണ് സംഘടനകളുടെ നിലപാട്. സംഘടനകൾ കൂടിയാലോചിച്ചെടുക്കുന്ന നിലപാടാകട്ടെ, അംഗീകരിക്കാന്‍ പൂര്‍ണ സന്നദ്ധത കാട്ടുമെന്നാണ് ഷെയ്ന്‍ നിഗവും അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button