
‘ദർബാർ’ ചിത്രത്തിന്റെ തിരക്കിലാണ് തമിഴ് സ്റ്റൈൽ മന്നൻ രജനികാന്ത്. ആഘോഷഭരിതമായിട്ടായിരുന്നു, കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചുനടന്ന ദർബാർ ഓഡിയോ ലോഞ്ച് പരിപാടി അരങ്ങേറിയത്. എന്നാൽ, സിനിമയ്ക്ക് അപ്പുറത്തേക്ക്, ഇന്നത്തെ തമിഴ് രാഷ്ട്രീയ നീക്കങ്ങളിലും തോൽവി ജയങ്ങളിലും സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു നിർണായക ഘടകമാണ് രജനികാന്തും, അദ്ദേഹത്തിന്റെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത പാർട്ടിയും.
ഇപ്പോഴിതാ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ തന്റെ പിന്തുണയെപ്പറ്റി വ്യക്തമാക്കിയിരിക്കുകയാണ് താരം. ഈ മാസം തമിഴ്നാട്ടില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ നല്‍കില്ലെന്നാണ് തമിഴ് സൂപ്പര്‍താരം രജനികാന്ത് അറിയിച്ചിരിക്കുന്നത്. നേരത്തെ, ഒരു പരിപാടിക്കിടെ കമൽഹാസനുമായി ജനന്മയെ കരുതി ഒന്നിച്ചു പ്രവർത്തിക്കുമെന്ന സൂചന നൽകിയിരുന്നെങ്കിലും , ഇത്തവണ ആരെയും പിന്തുണയ്ക്കുന്നിലെന്നാണ് രജനി വെളിപ്പെടുത്തിയിരിക്കുന്നത്.
താൻ, ഒരു പാര്‍ട്ടിയേയും പിന്തുണയ്ക്കില്ല. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ കക്ഷികള്‍ തന്റെ പേരും ചിത്രവും ഉപയോഗിക്കരുതെന്നും രജനീകാന്ത് വിലക്കി.
2,524 ഗ്രാമപഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളടക്കം 1,18, 974 സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്, ഈ മാസം 27, 30 തീയതികളിലായി തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്നത്.
Post Your Comments