മോഹന്‍ലാലിന്‍റെ മാസ് സിനിമകള്‍ കേരത്തിലെ പ്രേക്ഷകര്‍ ആഘോഷത്തോടെ കൊണ്ടാടിയിട്ടുള്ളവയാണ്. തിയേറ്ററില്‍ വന്‍ വിജയങ്ങള്‍ കൊയ്ത മോഹന്‍ലാല്‍ മാസ് സിനിമകള്‍ നിരവധിയാണ് എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോളിവുഡ് ലെവലില്‍ എത്തിയ ഒരു മോഹന്‍ലാല്‍ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. 1989-ല്‍ പുറത്തിറങ്ങിയ ‘ദൗത്യം’ എന്ന മോഹന്‍ലാല്‍ ചിത്രമാണ് അപ്രതീക്ഷിതമായി ബോക്സോഫീസില്‍ നിലംപൊത്തിയത്.
മോഹന്‍ലാലിന്‍റെ വേറിട്ട മാസ് ചിത്രമെന്ന രീതിയില്‍ തിയേറ്ററിലെത്തിയ ദൗത്യം പി അനിലാണ് സംവിധാനം ചെയ്തത്. പരസ്യ കലാകാരനായ ഗായത്രി അശോക് രചന നിര്‍വഹിച്ച ചിത്രം വലിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു.ആതിരപ്പള്ളി പ്രധാന ലൊക്കേഷനായ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് പ്രതിനായ റോളിലെത്തിയത്. റിലീസിന് മുന്‍പേ തമിഴ് തെലുങ്ക് ഭാഷകളിലേക്ക് റീമേക്കിന് ആവശ്യക്കാര്‍ എത്തിയ ചിത്രം തിയേറ്ററില്‍ പരാജയമായതോടെ പലരും പിന്മാറി. 1989-ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ഷോ മുതല്‍ പ്രേക്ഷകര്‍ തിരസ്കരിച്ചു. അന്നത്തെ മോഹന്‍ലാല്‍ സിനിമകളെല്ലാം കയ്യടി നേടുമ്പോള്‍ ദൗത്യം കണ്ടിറങ്ങിയ പ്രേക്ഷകര്‍ കൂകി വിളിച്ചാണ് തിയേറ്റര്‍ വിട്ടത്. ക്യാപ്റ്റന്‍ റോയ് ജേക്കബ് തോമസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
Leave a Comment