CinemaKeralaLatest NewsNEWS

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ മാധ്യമ പ്രവർത്തക നേരിട്ട അപമാനം; പ്രതിഷേധവുമായി ഡബ്ല്യൂ സി സി

രാധാകൃഷ്ണൻ എന്ന പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടും അയാളെ അറസ്റ് ചെയ്യുകയോ, തൽസ്ഥാനത്ത് നിന്നും അയാളെ നീക്കം ചെയ്യുകയോ ചെയ്തിരുന്നില്ല. ഇതോടെ, സംഭവത്തിൽ പ്രതിഷേധിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്‍തത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകയ്ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിനെതിരെ നടിമാരുടെ സംഘടനയായ ഡബ്ല്യൂ സി സിയും രംഗത്ത്. കഴിഞ്ഞ ദിവസമാണ്, പ്രശ്നത്തിനാധാരമായ സംഭവമുണ്ടായത് തന്റെ ആൺസുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവന്ന മാധ്യമ പ്രവർത്തകയുടെ, വീട്ടിനുള്ളിൽ കടന്നു കയറി, പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ആളുകൾചോദ്യം ചെയ്യുകയായിരുന്നു. ഇതിനെതിരെ, വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാട്ടിയെന്നാണ് മാധ്യമപ്രവർത്തക പരാതി നൽകി. സെക്രട്ടറിക്ക് എതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഇപ്പോൾ ഡബ്ല്യുസിസി എത്തിയിരിക്കുന്നത്.

സംഭവത്തില്‍ ന്യായമായ നിലപാട് പ്രസ് ക്ലബ് എടുക്കണം. പുരുഷ സഹപ്രവർത്തകരുടെ സ്ത്രീവിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീ മാധ്യമപ്രവർത്തകർക്ക് എല്ലാ പിന്തുണയും നല്‍കുകയാണ്, ഡബ്ല്യുസിസി അറിയിച്ചു. കേരളത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് സ്വന്തം വീട്ടിനുള്ളിലെ സ്വകാര്യതയില്‍, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ സഹപ്രവര്‍ത്തകനില്‍ നിന്നും നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണെന്ന് ഡബ്ല്യുസിസി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു, നടിമാരുടെ സംഘടനാ പിന്തുണ അറിയിച്ചത്.

രാധാകൃഷ്ണൻ എന്ന പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടും അയാളെ അറസ്റ് ചെയ്യുകയോ, തൽസ്ഥാനത്ത് നിന്നും അയാളെ നീക്കം ചെയ്യുകയോ ചെയ്തിരുന്നില്ല. ഇതോടെ, സംഭവത്തിൽ പ്രതിഷേധിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്‍തത്.

shortlink

Related Articles

Post Your Comments

Back to top button