മലയാളക്കരയിൽ നടി ഭാമയുടെ കല്യാണ ആഘോഷം നിറഞ്ഞു നിൽക്കുന്ന വേളയിൽ ഇതാ, മറ്റൊരു താര വിവാഹം കൂടി വരുകയാണ്. മലയാള സിനിമയുടെ കട്ടപ്പനയിലെ ഋഥ്വിക് റോഷൻ വിഷ്ണു ഉണ്ണികൃഷ്ണനാണ് ആ നവ വരൻ. നടനും തിരക്കഥാകൃത്തുമായ വിഷ്ണുവിന്റെ വിവാഹനിശ്ചയം വളരെ നിഗൂഢമായിട്ടായിരുന്നു ഒരുക്കിയത്. നിശ്ചയത്തിന് ശേഷം മാത്രമാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. ഐശ്വര്യയാണ് വിഷ്ണുവിന്റെ വധുവായിട്ടെത്തുന്നത്.
ഈ പ്രിയ താര ജോഡികളുടെ വിവാഹനിശ്ചയത്തിന്റെയും മറ്റും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങൾ വഴിയാണ് പുറത്തേക്ക് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ഒരു ലളിതമായ ചടങ്ങിലായിരുന്നു കല്യാണ പരിപാടികളൊക്കെ കഴിഞ്ഞത്. അതേസമയം, രണ്ടാളുടെയും വിവാഹം എപ്പോഴാണെന്ന വിവരം പോലും ഇതുവരെ പുറത്ത് വന്നിട്ടില്ല. എങ്കിലും, താര ജോഡികളുടെ വിവാഹ ഫോട്ടോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
ബാലതാരമായി 2003 മുതല്‍ അഭിനയ രംഗത്തേക്ക് അരങ്ങേറിയെങ്കിലും തിരക്കഥകൃത്തിന്റെ വേഷത്തിലും വിഷ്ണു സ്വീകാര്യനായി. 2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളെ വച്ച് നാദിര്‍ഷ ഒരുക്കിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത്, ബിബിന്‍ ജോര്‍ജൂം വിഷ്ണുവും ചേര്‍ന്നായിരുന്നു.
ശേഷം, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കി നായകനായും അഭിനയിച്ചു ശ്രദ്ധേയനായി. ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും വിഷ്ണുവായിരുന്നു. ഉടനെ തന്നെ, മോഹന്‍ലാൽ നായകനായെത്തുന്ന ഒരു ചിത്രത്തിന് കൂടി തിരക്കഥ ഒരുക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ.
Post Your Comments