നടന്‍ ഷെയിന്‍ നിഗവുമായുള്ള പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് അമ്മ സംഘടന. ഷെയ്‌ന്റെ ഇപ്പോഴത്തെ ലുക്കില്‍ തീര്‍ക്കാന്‍ കഴിയുന്ന സിനിമ ഏതാണെന്ന് നോക്കി, അത് ആദ്യം തീര്‍ക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നി സിനിമകളുടെ സംവിധായകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഇതെല്ലാം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും. തുടര്‍ന്നായിരിക്കും വിലക്ക് നീക്കുന്നത് അടക്കമുളള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുക എന്നും ഇടവേള ബാബു വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് നടന്‍ സിദ്ദിഖിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉല്ലാസം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഷെയ്ന്‍ ഉന്നയിച്ച ആരോപണങ്ങളെ ഇടവേള ബാബു ശരിവച്ചു.
”നടന്‍ സിദ്ദിഖ് ഇന്നലെ ചായകുടിക്കാന്‍ വിളിച്ചതാണ്. വിഷയങ്ങള്‍ പരിഹരിക്കാനാണ് സംഘടന എന്ന നിലയില്‍ ചെയ്യേണ്ടത്. അല്ലാതെ രൂക്ഷമാക്കാനല്ല. ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. അത് സംഘടനാ തലത്തില്‍ ചര്‍ച്ച ചെയ്യണം. കുറച്ച് കാര്യങ്ങള്‍ക്ക് ക്ലാരിറ്റി വേണം. വെയില്‍ സംവിധായകനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ക്ലാരിറ്റി വേണ്ടത്. ഫെഫ്കയുമായി സംസാരിയ്ക്കും. ഷെയ്‌ന് രണ്ട് പടങ്ങള്‍ ഒരുമിച്ച് ചെയ്യാനുളള കപ്പാസിറ്റി ഇല്ലായ്മ ആയിരിയ്ക്കും ചിലപ്പോള്‍. അതിന് പ്രഷര്‍ ടാക്റ്റിസ് ആഗ്രഹിക്കുന്നില്ല. അവനും കൂടി കംഫര്‍ട്ടായിട്ട് പ്രശ്‌നം പരിഹരിക്കും. ഈ രണ്ട് പടങ്ങളും ഉല്ലാസത്തിന്റെ ഡബ്ബിങ്ങും തീര്‍ത്തശേഷമേ പുതിയതിന് പോകു.അതാണ് നമ്മുടെയും തീരുമാനം.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അന്നത്തെ വികാരത്തിന് അനുസരിച്ച് കുറെ പറഞ്ഞിട്ടുണ്ട്. അതൊന്നും നിഷേധിക്കുന്നില്ല. ഫെഫ്കയുമായി കാര്യങ്ങള്‍ സംസാരിച്ച ശേഷം അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേരണം. അല്ലെങ്കില്‍ കമ്മിറ്റിയിലുളള എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിക്കണം.
ഉല്ലാസത്തിന്റെ കരാറുമായി ബന്ധപ്പെട്ട് വ്യാജരേഖകളാണ് സമര്‍പ്പിച്ചതെന്ന് ഷെയ്ന്‍ പറഞ്ഞത് കേട്ടു. അവന്‍ കാണിച്ച എഗ്രിമെന്റ് രേഖകള്‍ പരിശോധിച്ചു. അതും ചര്‍ച്ചയില്‍ വരും. എഗ്രിമെന്റില്‍ പടത്തിന്റെ പേരില്ല. ഡേറ്റുകള്‍ ഇല്ലാ. ആ പറഞ്ഞ ഡേറ്റില്‍ അല്ലാ പടം നടന്നിരിക്കുന്നത്. സിനിമയുടെ പേര് മാറ്റിയിട്ടുണ്ടാകും. സാധാരണ വിശ്വാസത്തിന്റെ പുറത്ത് താരങ്ങള്‍ പലരും ഇങ്ങനെ എഗ്രിമെന്റുകള്‍ ഒപ്പിടുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യരുതെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ സംഭവം.” ഇടവേള ബാബു പറഞ്ഞു.
നടന്‍ സിദ്ധീഖിന്റെ വീട്ടില്‍വെച്ചായിരുന്നു ശനിയാഴ്ച രാത്രി ഷെയ്ന്‍ നിഗവും അമ്മ ഭാരവാഹികളുമായി കൂടിക്കാഴ്ച നടന്നത്.
Post Your Comments