കുടുംബ ജീവിതവും സിനിമയും ഒരു പോലെ സന്തോഷകരമായി കൊണ്ട് പോകുന്ന ഗീതു മോഹന്‍ദാസ് തന്റെ സിനിമാ ജീവിതത്തിനപ്പുറമുള്ള നിമിഷങ്ങളെക്കുറിച്ച് ഇതാദ്യമായി തുറന്നു സംസാരിക്കുന്നു.
‘ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോ തരം ത്യാഗങ്ങള്‍ ആകും. മോള് ആരാധന കുഞ്ഞായിരുന്നപ്പോള്‍ തൊട്ടേ അവളുടെ കളികള്‍ക്കും വാശികള്‍ക്കുമൊക്കെ നടുവിലിരുന്നാണ് ഞാനെഴുതുന്നത്. തീര്‍ത്തും സ്വകാര്യമായ മറ്റൊരു സ്ഥലത്ത് മാറിയിരുന്നു എഴുതാനുള്ള ലക്ഷ്വറി എനിക്കില്ല. മോള് അരികിലില്ലാത്തപ്പോള്‍ ഞാന്‍ ഹാപ്പിയായിരിക്കുമെന്നും തോന്നുന്നില്ല. അമ്മ എന്റെയൊപ്പമുണ്ട്. രാജീവിന്റെയും, രാജീവിന്റെ അമ്മയുടെയുമൊക്കെ നല്ല പിന്തുണയുണ്ട്. ഇത്രയും പിന്തുണയ്ക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ചില അവസരങ്ങളില്‍ ആകെ ഊര്‍ജ്ജം നഷ്ടപ്പെട്ടത് പോലെ തോന്നാറുണ്ട്. കാരണം നമ്മള് വീട്ടിലെത്തുമ്പോള്‍ ചെയ്തു തീര്‍ക്കേണ്ട ധാരാളം ഉത്തരവാദിത്വങ്ങള്‍ കാണും. സ്ത്രീകളോട് എനിക്ക് പറയാനുള്ളത് അവര്‍ ആഗ്രഹിക്കുന്ന സ്വപ്നങ്ങള്‍ നേടാനുള്ള പ്രചോദനം ഉള്ളിലുണ്ടാകണമെന്നാണ്. ഒരു സെന്‍സ് ഓഫ് പര്‍പസ്. ഷൂട്ടിങ്ങിന് പോയിട്ട് തിരിച്ചു വരുമ്പോള്‍ എനിക്ക് ഒരുതരം കുറ്റബോധം തോന്നുമായിരുന്നു. മോള്‍ക്ക് എന്നെ എന്ത് മാത്രം മിസ് ചെയ്യുന്നുണ്ടാകും എന്ന് ചിന്തിച്ച്. ആരോ പറഞ്ഞു എന്തിനാ കുറ്റബോധം തോന്നുന്നത് ‘മോള് നാളെ ഗീതുവിനെ നോക്കുമ്പോള്‍ അവള്‍ക്ക് അഭിമാനമാണ് തോന്നുകയെന്ന്’. പിന്നീട് ഞാന്‍ ആ ആംഗിളില്‍ ചിന്തിക്കാന്‍ തുടങ്ങി. പിന്നെ മോള്‍ക്ക് ക്ലാസിലാത്തപ്പോഴൊക്കെ അവളെയും ഞാന്‍ എന്റെ വര്‍ക്ക് സ്പേസിലേക്ക് കൊണ്ട് പോകാന്‍ തുടങ്ങി. രാജീവിന്റെ ഷൂട്ടിംഗ് സ്ഥലത്തും മോളെ ഒപ്പം കൊണ്ട് പോയിത്തുടങ്ങി. അമ്മ ജോലിക്ക് പോകുകയാണെന്ന് പറയുമ്പോള്‍ അവള്‍ക്കതിപ്പോള്‍ മനസിലാകുന്നുണ്ട്’. ‘വനിത’യ്ക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്
Post Your Comments