ബോളിവുഡിലെ, ഇന്ത്യയിലെ തന്നെ വരെയധികം പേരാൽ ആരാധിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന നടിയാണ് ദീപിക പദ്കോൺ. സൗന്ദര്യത്തിന്റെയും സ്ത്രീശക്തിയുടെയും മുഖമുദ്രയായിട്ടാണ് പലപ്പോഴും ദീപിക ദൃശ്യങ്ങളിലെത്തുന്നത്. ഹിന്ദിയിൽ ‘ഓം ശാന്തി ഓം’ൽ ഷാരൂഖ് ഖാന്റെ നായികയായി മികച്ച പ്രകടനം കാഴ്ചവച്ചാണ് ദീപികയുടെ അരങ്ങേറ്റം. സമൂഹമാധ്യമങ്ങളിൽ എപ്പോഴും സജീവമാകാറുള്ള ദീപികയുടെ ചിത്രങ്ങളും വിഡിയോകളും മിക്കപ്പോഴും തരംഗം സൃഷ്ടികാറുമുണ്ട്.
എന്നാൽ, കുറച്ചു നാളുകളായി ദീപികയുടെ ഒരു പഴയകാല ചിത്രമാണിപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപിച്ചുക്കൊണ്ടിരിക്കുന്നത്.
കരീന കപൂർ, ജോൺ എബ്രഹാം, മോന സിങ്, ചേതൻ ഭഗത് തുടങ്ങിയ പ്രമുഖർക്കൊപ്പം ഒരു അവാർഡ് ഷോയിൽ പങ്കെടുത്തതിന് ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന, അന്ന് അത്ര വലിയ നടിയൊന്നുമായിട്ടില്ലാത്ത ദീപികയുടെ ചിത്രം. ചിത്രത്തിലെ ദീപികയുടെ ലുക്ക് ആണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇത് നമ്മുടെ സൗന്ദര്യ പുഷ്പമായ ദീപികയാണെന്ന് വിശ്വസിക്കാനെ കഴിയുന്നില്ലെന്നാണ് നിരവധി ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. വളരെയധികം രൂപമാറ്റമുള്ള നടിയാണ് ചിത്രത്തിൽ.
പിങ്ക് വസ്ത്രം ധരിച്ച് കയ്യിൽ അവാർഡും പിടിച്ചാണ് ദീപിക ഫോട്ടോയിൽ നിൽക്കുന്നത്. അതേസമയം, അന്നത്തെ സ്റ്റാറായ ബോളിവുഡിന്റെ ‘ബേബോ’ കരീന കപൂറാണ് ഫോട്ടോയിൽ സ്റ്റൈലായി തിളങ്ങി നിൽക്കുന്നത്.
Post Your Comments