
ഗംഭീര പ്രമോഷനാണ് പലപ്പോഴും രജനികാന്ത് ചിത്രങ്ങൾക്ക് അതിലെ ഗാനങ്ങൾ വഴി ലഭിക്കുന്നത്. രജനി പുതിയ ചിത്രം ദർബാറിന്റെ കാര്യവും അത് തന്നെയാണ്. ‘സുമ്മാ കിഴി..’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ വമ്പൻ ഹിറ്റാണ്. അപ്പോഴാണ് ‘തനി വഴി’യെന്ന മറ്റൊരു ഗാനം കൂടി ഹിറ്റ് പട്ടികയിലേക്ക് ചേക്കേറുന്നത്.
അനിരുദ്ധ് ആണ് ദർബാറിനായി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഗംഭീരമായിട്ടായിരുന്നു ചെന്നൈയിൽ നടന്നത്.
വിജയ ചിത്രങ്ങളുടെ സംവിധായകൻ എ ആർ മുരുഗദോസും സ്റ്റൈൽ മന്നൻ രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ദർബാർ. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ, രജനി വീണ്ടും പൊലീസ് കമ്മീഷണർ വേഷം ധരിക്കുകയാണ്. നയന്‍താരയാണ് നായികയായി എത്തുന്നത്. 2020 പൊങ്കലിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
Post Your Comments