
ശ്രദ്ധേയനായ പുതുതലമുറ സംവിധായകൻ ആഷിഖ് അബു പുതിയ ചിത്രവുമായി എത്തുകയാണ്. വൈറസിന് ശേഷം ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ഈ എറ്റവും പുതിയ ചിത്രത്തിന് പെണ്ണും ചെറുക്കനും എന്നാണ് പേരിട്ടിരിക്കുന്നത്. ആനന്ദം, മൂത്തോൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ റോഷന് മാത്യൂ ഈ സിനിമയുടെ നായകനാവുമ്പോൾ, മായാനദിയിലൂടെ ശ്രദ്ധേയയായ ദര്‍ശന രാജേന്ദ്രനാണ് നായികയായെത്തുക.
നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രത്തിലെ ഒരു സിനിമയായിരിക്കും ഇത്.
ഉണ്ണി ആറിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പ്രശസ്ത ചെറുകഥയെ പ്രമേയമാക്കിക്കൊണ്ടാണ് സിനിമയ്ക്ക് രൂപം നൽകുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. നിലവിൽ, സിനിമയുടെ അവസാന ഘട്ട ജോലികൾ പുരോഗമിക്കുകയാണ്.
അടുത്തകാലത്ത്, ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ പുറത്ത് വന്ന മൂത്തോനിൽ നിരൂപക പ്രശംസ നേടിയ പ്രകടനമായിരുന്നു റോഷൻ കാഴ്ചവച്ചത്. നായികാനായകന്മാർക്ക് പുറമെ, ബെന്നി പി നായരമ്പലം, നെടുമുടി വേണു, കവിയൂര്‍പൊന്നമ്മ, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സൂചന. ജെയ് കെ, വേണു, രാജീവ് രവി തുടങ്ങിയവരാണ് ഈ ആന്തോളജി ചിത്രത്തിൽ പങ്കെടുക്കുന്ന മറ്റു സംവിധായകർ.
Post Your Comments