CinemaKeralaLatest NewsMollywoodNEWS

‘എത്ര വലിയ ആൾക്കാരായാലും വന്നവഴി മറക്കരുത്’ ; അഭിപ്രായം വ്യക്തമാക്കി അപ്പാനി ശരത്ത്

"നമ്മുടെ സിനിമ രണ്ടര മണിക്കൂര്‍ ആളുകള്‍ മെനക്കെട്ടിരുന്ന് കാണുമ്പോള്‍ നമ്മള്‍ അത്രയെങ്കിലും ചെയ്യേണ്ടെ. അവരുടെ കാശല്ലേ ചേട്ടാ. അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ ചെയ്യൂ എന്നല്ല. എത്ര വലിയ ആള്‍ക്കാരായാലും വന്ന വഴി മറക്കാതിരിക്കുക", അപ്പാനി ശരത് കൂട്ടിച്ചേർത്തു.

എത്ര ഉയരങ്ങളിലെത്തിയാലും വന്ന വഴി മറക്കുന്നത്, മോശം പരിപാടിയാണെന്ന് നടൻ അപ്പാനി ശരത്ത്. സിനിമയിൽ പതിയെ ഒരു അംഗീകാരമൊക്കെ കിട്ടി ഉയരുമ്പോഴേക്കും വന്നവഴി മറക്കുന്ന ആളുകൾ, ആരാധകരോടൊപ്പം സെൽഫിയെടുക്കാൻ ഒരിക്കലും തയ്യാറാകാത്തവർ തുടങ്ങിയ വിഷയം സംബന്ധിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരം ഇക്കാര്യം പങ്കുവച്ചത്.

തന്റെ കാര്യം പറയുകയാണെങ്കില്‍ എവിടെ ചെന്നാലും ആളുകള്‍ വിശേഷങ്ങളൊക്കെ ചോദിക്കാറുണ്ട്. അവര്‍ തരുന്ന ആ സ്നേഹം വളരെ ആത്മാര്‍ത്ഥമായിട്ട് തന്നെയാണ് തനിക്ക് തോന്നാറുള്ളത്. ഒരു പരിചയവുമില്ലാത്ത അഭിനേതാക്കൾക്കുവേണ്ടി എന്തൊക്കെയാണ് അവർ ചെയ്യുന്നത്. സിനിമകൾക്ക് വേണ്ടി അവര്‍ പ്രമോഷന്‍ ചെയ്യുന്നു. അവരുടെ കാശ് ചെലവാക്കിയാണ് തങ്ങളുടെ സിനിമ കാണുന്നത്. ഒന്നാലോചിക്കുമ്പോള്‍ ഇങ്ങനെയൊക്കെയുള്ളത് വലിയ സംഭവമാണ്, ശരത്ത് പറയുന്നു. അത് ദൈവത്തിന്റെ അനുഗ്രഹമാണ്.
അങ്ങനെയൊരു സ്നേഹം കിട്ടുമ്പോള്‍ അത് തിരിച്ചു കൊടുക്കാനുള്ള കടമയും തങ്ങൾക്കുണ്ട്. ആള്‍ക്കാര്‍ സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍ അവരോടൊപ്പം നില്‍ക്കാറുണ്ടെന്നും, അപാനി അറിയിക്കുന്നു.

“നമ്മുടെ സിനിമ രണ്ടര മണിക്കൂര്‍ ആളുകള്‍ മെനക്കെട്ടിരുന്ന് കാണുമ്പോള്‍ നമ്മള്‍ അത്രയെങ്കിലും ചെയ്യേണ്ടെ. അവരുടെ കാശല്ലേ ചേട്ടാ. അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ ചെയ്യൂ എന്നല്ല. എത്ര വലിയ ആള്‍ക്കാരായാലും വന്ന വഴി മറക്കാതിരിക്കുക”, അപ്പാനി ശരത് കൂട്ടിച്ചേർത്തു.

മലയാളത്തിൽ അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം തുടങ്ങിയ കുറയെ ചിത്രങ്ങളിലും തമിഴിൽ, വിഖ്യാത സംവിധായകൻ മണിരത്നം ചിത്രം ‘സെക്ക ശിവന്ത വാനം’ ത്തിൽ അഭിനയിച്ച നടനാണ് അപ്പാനി ശരത്ത്.

shortlink

Post Your Comments


Back to top button