സിനിമയ്ക്ക് പുറത്തും ഭാമ എന്ന അഭിനേത്രിക്ക് ജീവിതത്തെക്കുറിച്ച് ചില വ്യക്തമായ കാഴ്ച്ചപടുകളുണ്ട്, മലയാളത്തില്‍ ചുരുക്കം ചില സിനിമകളില്‍ മാത്രമേ ഭാമ അഭിനയിച്ചുള്ളൂവെങ്കില് ചെയ്തതൊക്കെ ശ്രദ്ധിക്കുന്ന വേഷങ്ങളായിരുന്നു. സിനിമയില്‍ എല്ലായ്പ്പോഴും ശോഭിച്ചു നില്ക്കാന് കഴിയില്ലെന്ന് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് താരം.
‘സിനിമ എന്നുമുണ്ടാകില്ലെന്നു തുടക്കത്തിലേ അറിയാമായിരുന്നു. ഇതൊരു യാത്രയാണ് അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ പുതിയ സംഘം വരും. അപ്പോള്‍ അതുവരെയുള്ളവരില്‍ പലരും അപ്രസക്തരാകും, ആളുകള്‍ മാറും. ഒരു ജോലി കിട്ടി, വലിയ ബുദ്ധിമോശമൊന്നും കാണിക്കാതെ വൃത്തിയായി ചെയ്തെന്നു തോന്നാറുണ്ട്. അഭിനയിച്ച എത്ര സിനിമകള്‍ ഹിറ്റായി എന്നറിയില്ല. എന്നാല്‍ എനിക്ക് താല്‍പ്പര്യമുള്ള സിനിമകളെ ചെയ്തിട്ടുള്ളൂ. അതുറപ്പുണ്ട്. നിവേദ്യത്തിന്റെ സമയത്ത് ലോഹി സാര്‍ പറഞ്ഞു, ഇഷ്ടമുള്ളത് ചെയ്യുക. ഇഷ്ടപ്പെടാത്തതിനോട് നോ പറയാന്‍ മടിക്കരുത്. പലരുടെയും ജീവിതം കണ്ടുംകേട്ടും പഠിച്ചത് കൊണ്ട് മുന്നിലെ വഴികളില്‍ കയറ്റിറക്കങ്ങളുണ്ടാകുമെന്ന് സ്വയം തിരിച്ചറിഞ്ഞു. വലിയ ആഡംബരകാര്‍ വാങ്ങിക്കൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഏറ്റവും മുകളിലേക്ക് പോയാല്‍ താഴേക്ക് വരാന്‍ ബുദ്ധിമുട്ടാണ്. എന്തൊക്കെ പ്ലാന്‍ ചെയ്താലും വിധി, ദൈവഹിതം ഇതൊക്കെയില്ലേ പ്രാര്‍ഥിക്കാം.
Post Your Comments