CinemaKollywoodLatest NewsMollywoodNEWS

മക്കൾ സെൽവൻ വീണ്ടും മലയാളത്തിലേക്ക്.. മഞ്ജുവാര്യർ നായിക..!

നേരത്തെ, 96 എന്ന സിനിമയിൽ ക്ഷണം ലഭിച്ചുവെങ്കിലും സേതുപതിക്കൊപ്പം അഭിനയിക്കാൻ മഞ്ജുവിനായില്ല.

തനതായ അഭിനയ ശൈലിയിലൂടെ ഇന്ന് ഇന്ത്യയിലെ മിക്ക ഭാഷ ചലച്ചിത്രകാരന്മാരാലും ആദരിക്കപ്പെടുന്ന താരമാണ് വിജയ് സേതുപതി. യഥാർത്ഥ ജീവിതത്തിലും ഒരു സാധാരണത്വം പുലർത്തിപോരുന്ന മക്കൾ സെൽവൻ, പ്രതീക്ഷയെ വെല്ലുന്ന അഭിനയ പ്രതിഭയുള്ള ആളാണ്.

മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്കും വിജയ് സേതുപതി എത്തിയിരുന്നു. ജയറാം നായകനായ ഈ സിനിമയില്‍ അതിഥി വേഷത്തിലായിരുന്നു നടന്‍ എത്തിയത്. തമിഴില്‍ ശ്രദ്ധേയനായ സേതുപതി തെലുങ്ക്, ഹിന്ദി ഭാഷകളിലും അടുത്തിടെ അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിലേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിലേറ്റവും രസകരമായ വാർത്ത എന്തെന്നാൽ, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് ഈ മഹാനടന് നായികയാവാൻ ഇരിക്കുന്നത്. നേരത്തെ, 96 എന്ന സിനിമയിൽ ക്ഷണം ലഭിച്ചുവെങ്കിലും സേതുപതിക്കൊപ്പം അഭിനയിക്കാൻ മഞ്ജുവിനായില്ല. തിരക്കഥാകൃത്തായ ആര്‍ജെ ഷാന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കാനിരിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എപ്രിലില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ മഞ്ജു വാര്യരും പങ്കാളിയാകുമെന്നാണ് അനൗദ്യോഗിക വിവരം. ഈ സിനിമ തമിഴിലും മൊഴിമാറ്റം ചെയ്യപ്പെടും.

shortlink

Related Articles

Post Your Comments


Back to top button