‘വിസാരണൈ’ എന്ന മാസ്റ്റർ ക്ലാസ് ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് വെട്രിമാരൻ. അക്കാഡമി അവാർഡിനായി ഇന്ത്യയിൽ നിന്നും ഒഫീഷ്യൽ എൻട്രി കിട്ടിയ ചിത്രമായിരുന്നു വിസാരണൈ. ഈ അടുത്ത കാലത്ത്, സൂപ്പർ താരം ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കിയ അസുരൻ എന്ന ചിത്രവും നിരൂപക ശ്രദ്ധനേടിയതിന് പുറമെ, തീയേറ്ററിലും സാമ്പത്തിക വിജയം നേടിയിരുന്നു.
നിലവിൽ, തമിഴകത്തിന്റെ ഇളയ ദളപതി വിജയെ നായകനാക്കി ഒരു ചിത്രം ഒരുക്കാനാണ് വെട്രിമാരന്റെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ വിജയ്യെ വെട്രിമാരൻ സന്ദര്‍ശിച്ചിരുന്നു. കഥ പറയുകയും ചെയ്തു. സിനിമ ചെയ്യാമെന്ന തീരുമാനത്തിലാണ് വെട്രിമാരനും വിജയ്യും എന്നാണ് അനൗദ്യോഗികമായ വിവരം. അങ്ങനെ വന്നാല്‍ ക്ലാസിക് സിനിമ പ്രേക്ഷകരും ജനകീയ സിനിമ ആരാധകരും ഒരുപോലെ ആസ്വദിക്കുന്ന ചിത്രമായിരിക്കും വരാൻ പോകുന്നുവെന്നാണ് അനുമാനം. വെട്രിമാരന്റെയും വിജയ്യുടെയും ആരാധകര്‍ക്ക് അത് ആഘോഷിക്കാനുള്ള വലിയൊരു സംഭവമായേക്കം.
മുൻപ്, വിജയ് നായകനായി എ ആർ മുരുഗദോസ് സംവിധാനം ചെയ്തു മെഗാ ഹിറ്റായ, കത്തി സിനിമയുടെ കഥ തന്റേതാണെന്ന് വെട്രിമാരൻ കോടതിയിൽ പരാതിനല്കിയിരുന്നതും ഈ അവസരത്തിൽ, ശ്രദ്ധേയമാണ്.
Post Your Comments