പ്രമുഖ താരങ്ങളുടെ സിനിമാഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞാലുടനെ തന്നെ, ശേഷം അതിനെക്കുറിച്ചുള്ള നുണുക്ക് വാർത്തകൾ പോലും തപ്പിപിടിച്ചാണ് ഫാൻസ് ക്ലബ് അംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. താരത്തോടുള്ള ഇഷ്ടവും ആരാധനയുമൊക്കെകൊണ്ട് ചെയ്തുപോകുന്ന ഈ വേലത്തരങ്ങൾ, സിനിമയെയും വലിയ തോതിൽ ബാധിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്, മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാൻ.
നമ്മൾ, പരസ്പരം ബഹുമാനിക്കണം. സിനിമ സെറ്റുകളിൽ ഷൂട്ടിംഗ് കാണാൻ എത്തുന്ന ആരാധകർ അവിടെനിന്നും മൊബൈൽ വഴിയോ മറ്റോ, ചിത്രങ്ങൾ പകർത്തുകയും അവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ, ആ ആശയമോ, ലുക്കോ പ്രേക്ഷകരിലേക്ക് പുതുമയോടെ കൊണ്ടുനൽകാൻ സാധിക്കാതെ വരുന്നു. തന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം കുറുപ്പിന്റെ ചിത്രങ്ങൾ ചോർന്നത് ഉദ്ധരിച്ചു ദുൽഖർ വെളിപ്പെടുത്തി. ആയതിനാൽ, ദയവായി ആരും ഇത്തരം പ്രവണതകൾ വച്ച് പുലർത്തരുതെന്നാണ് താരം സിനിമാപ്രേമികളോടായി അപേക്ഷിക്കുന്നത്.
‘കുറുപ്പിലൂടെ ഒരു കഥ പുനരവതരിപ്പിക്കുകയാണ്. പതിറ്റാണ്ടുകളായി മലയാളികളെ മോഹിപ്പിച്ച കഥ. ഈ കഥയ്ക്ക് ജീവന് നല്കാന് ഒരു ടീമായി തങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണ്. ചിത്രങ്ങള്‍ ലീക്ക് ചെയ്യുന്നത് തങ്ങളുടെ ആ ശ്രമത്തെ നശിപ്പിക്കുന്നു. അതിനാല്‍ ഷൂട്ടിങ്ങിനിടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്നും ആരാധകര്‍ പിന്മാറണമാറണം. ഫാന്‍ പേജുകളിലൊക്കെ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുത്.’ ദുല്‍ഖര്‍ ആവശ്യപ്പെട്ടു.
Post Your Comments