സിനിമാ ലൊക്കേഷന്‍ ഒരു തീ പിടിച്ച വീടാണ് ; തുറന്ന് പറഞ്ഞ് സംവിധായകൻ രഞ്ജിത്

സിനിമാ ലൊക്കേഷന്‍ തീപിടിച്ച വീടാണ് തീപിടുത്തം കഴിഞ്ഞ് ഗോ ഫോര്‍ ടേക്ക് എന്ന ശബ്ദം കേട്ടാല്‍ പിന്നെ അത് മരണവീടാണ്

മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും ചില സീനുകളില്‍ അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ തോന്നിയിട്ടുണ്ടെന്ന് രഞ്ജിത് ബാലകൃഷ്ണന്‍. ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് രഞ്ജിത് ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമാ ലൊക്കേഷന്‍ തീപിടിച്ച വീടാണ് തീപിടുത്തം കഴിഞ്ഞ് ഗോ ഫോര്‍ ടേക്ക് എന്ന ശബ്ദം കേട്ടാല്‍ പിന്നെ അത് മരണവീടാണ്. പിന്നെ നിശ്ശബ്ദതയായി. നിശ്ശബ്ദതയില്‍ പ്രശ്‌നം ആക്ടര്‍ക്ക് മാത്രമാണ്. ഒരു സെറ്റില്‍ നൂറ്റിയമ്പത് പേര്‍ നോക്കിനില്‍ക്കെ നൂറ്റിയമ്പത് പേരുടെ മുന്നൂറ് കണ്ണുകള്‍ തന്റെ മുഖത്താണെന്ന അറിഞ്ഞിട്ടും അത് അവഗണിച്ച് സമചിത്തത കൈമോശം വരാതെ അഭിനയിക്കുന്നത് അത്ര നിസ്സാരകാര്യമല്ല. രഞ്ജിത് പറഞ്ഞു.

അതേസമയം, നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷില്‍ അനൂപ് മേനോനൊപ്പം സംവിധായകന്‍ രഞ്ജിത്തും കഥാപാത്രമായെത്തുകയാണ്. രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കരും ഒരു കഥാപാത്രമായെത്തുന്നുണ്ട്. ക്രിസ്റ്റിയെന്നാണ് നിഥിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Share
Leave a Comment