മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും നടി പാര്‍വതി ഇന്നും രാധകരുടെ പ്രിയങ്കരിയാണ്. നടന് ജയറാമുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും പിന്മാറിയത്. വെറും ആറു വര്‍ഷം മാത്രമാണ് പാര്‍വതി അഭിനയ രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ അതിനു മുന്‍പും പിന്‍പും താന്‍ അശ്വതിയാണെന്ന് താരം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു
”ആറുവര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളൂ. അതിന് മുമ്പ് അശ്വതിയായിരുന്നു. അതുകഴിഞ്ഞും അശ്വതിയാണ്. ഈ ആറുവര്‍ഷം എന്റെ ഓര്‍മയിലേ ഇല്ല. അതൊരു പുകമറയില്‍ ഇരിക്കുകയാണ്. പക്ഷേ ഈ ആറുവര്‍ഷംകൊണ്ട് ഞാന്‍ നേടിയത് എന്നെ ഇഷ്ടമുള്ള കുറെപ്പേരുടെ സ്നേഹമാണ്. അതൊരിക്കലും ഒന്നിനും പകരമാവില്ല. അങ്ങനെ നോക്കുമ്പോള്‍ ജീവിതം ഒരുപാട് അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു..” പാര്‍വതി പറഞ്ഞു
Post Your Comments