മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലുള്ള താരമാണ് നസ്രിയ നസിം. നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമാണ്. നസ്രിയ പങ്കുവെക്കുന്ന പല പോസ്റ്റുകളും ചിത്രങ്ങളും അതിവേഗമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അടുത്തിടെ ഫഹദിന്റെ സഹോദരനൊപ്പമുള്ളതും ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും നസ്രിയ പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ ഭര്‍ത്താവ് ഫഹദ് ഫാസിൽ എന്തോ ആലോചിച്ച് കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്ത് കൊണ്ടാണ് ഈ വര്‍ഷം ഡിസംബര്‍ ഇത്രയും പെട്ടെന്ന് വന്നതെന്ന് ആശ്ചര്യപ്പെടുന്ന എന്റെ ഭര്‍ത്താവ് എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഫഹദിന്റെ ആശയ കുഴപ്പത്തിന് പിന്നിലെ കാരണം ഹാഷ് ടാഗിലൂടെ നസ്രിയ സൂചിപ്പിച്ചിരിക്കുകയാണ്. ഡിസംബറിലാണ് നസ്രിയയുടെ ജന്മദിനം.
ഡിസംബര്‍ 20 നാണ് നസ്രിയയുടെ ജന്മദിനം. തനിക്ക് ജന്മദിന സര്‍പ്രൈസ് നല്കുന്നതില് നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഫഹദ് ചിന്തിക്കുകയാണെന്നാണ് നസ്രിയ തമാശ രൂപേണ പറഞ്ഞിരിക്കുന്നത്. നസ്രിയയുടെ പോസ്റ്റിന് താഴെ സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേ സമയം നസ്രിയയുടെ പിറന്നാള്‍ ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും ചിലര്‍ പറയുന്നു.
Post Your Comments