
‘ദൃശ്യം’ എന്ന വിസ്മയ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും ജിത്തു ജോസഫും. അന്ന് വരെ ഇറങ്ങിയ സിനിമകളിൽ വച്ച് ഏറ്റവും കൂടുതൽ പണം വാരിയത് ദൃശ്യമായിരുന്നു. നായകന്റെയും, സംവിധായകന്റെയും മറ്റു അഭിനേതാക്കളുടെയും സിനിമ ചരിത്രത്തെ തന്നെ അത് തിരുത്തി കുറിച്ചു. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലുമായി ഒന്നിച്ചൊരു പടം ചെയ്യുവാൻ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജിത്തു ജോസഫ്. ഈ പുതിയ ചിത്രത്തിന്റെ പേരും വിവരങ്ങളും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
ഇതൊരു മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്. തെന്നിന്ത്യൻ താര സുന്ദരി തൃഷയാണ് നായിക. ആറ് രാജ്യങ്ങളില്‍ ആറ് വര്‍ഷമായി നടക്കുന്ന ആറ് കൊലപാതകങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ പേരും ആറ് എന്ന് അർത്ഥത്തിൽ ‘സിക്സ്’ എന്നാണ് അനൗദ്യോഗിക വിവരം.
ആറ് രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. നൂറോളം ദിവസം സിനിമയുടെ ചിത്രീകരണത്തിനായി മാത്രം വേണ്ടി വന്നേക്കും. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും 2020 ഈദ് റീലീസ് കണക്കാക്കിയാണ് ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നുമാണ് അണിയറ പ്രവർത്തകർ തരുന്ന വിവരം.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന് ശേഷം ജിത്തു ജോസഫ് ചിത്രത്തിന്റെ സെറ്റിലാകും മോഹന്‍ലാല്‍ എത്തുക.
Post Your Comments