ഞാന്‍ ഒരിക്കലും മോഹന്‍ലാലിന് പ്രതിഫലം കുറച്ചിട്ടില്ല : തുറന്നു പറഞ്ഞു മണിയന്‍പിള്ള രാജു

മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയപ്പോള്‍ ആദ്യത്തെ സംവിധായകന്‍ ഞാനായിരുന്നു

മോഹന്‍ലാലും പ്രിയദര്‍ശനുമൊക്കെ  മലയാള സിനിമയുടെ ഉന്നതിലെത്തിയതില്‍ ഒരിക്കല്‍ പോലും സുഹൃത്ത് എന്ന നിലയില്‍ തനിക്ക് അസൂയ  തോന്നിയിട്ടില്ലെന്നു തുറന്നു പറയുകയാണ് മണിയന്‍പിള്ള രാജു, താന്‍ നിര്‍മ്മിച്ച ഓരോ സിനിമകളും ഓരോ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടവയാണെന്നും, താന്‍ നിര്‍മ്മിച്ചതില്‍ സാമ്പത്തികമായി പരാജയപ്പെട്ട ‘അനന്തഭദ്രം’ തനിക്ക് ഒരുപാട് അംഗീകാരങ്ങള്‍ നേടി തന്ന സിനിമയായിരുന്നുവെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നു. ‘അനന്തഭദ്രം’ പരാജയപ്പെടാനുണ്ടായ കാരണത്തെക്കുറിച്ചും രാജു പറയുന്നു, തന്റെ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചപ്പോഴോക്കെ പ്രതിഫലം മറ്റുള്ളവര്‍ നല്‍കിയതില്‍ നിന്ന്  കൂടുതല്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും അടുത്ത സുഹൃത്ത് ആയതു കൊണ്ട് പ്രതിഫലം താനായി കുറയ്ക്കാന്‍ പോയിട്ടില്ലെന്നും രാജു തുറന്നു സമ്മതിക്കുന്നു,

‘മോഹന്‍ലാലിന്‍റെയൊക്കെ ഉയര്‍ച്ച സന്തോഷം നല്‍കുന്നതാണ്, മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയപ്പോള്‍ ആദ്യത്തെ സംവിധായകന്‍ ഞാനായിരുന്നു. ലാലിന്റെ മുഖത്ത് ആദ്യമായി മേക്കപ്പ് ഇട്ടത് ഞാനാണ്, ലാല്‍ എന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരിക്കല്‍ പോലും സുഹൃത്ത് ബന്ധത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഞാന്‍ ഇളവ് ചോദിച്ചിട്ടില്ല. ഞാന്‍ നിര്‍മ്മിച്ച എല്ലാ സിനിമകളും എനിക്ക് മികച്ചതാണ്. ‘അനന്തഭദ്രം’ ഒരു നല്ല വിജയമാകേണ്ട സിനിമയായിരുന്നു,അതിന്റെ ഗതി മറ്റൊന്നായി പോയി, അന്ന് ആ ചിത്രത്തിന് എതിരെ വന്നത് ‘രാജമാണിക്യം’ എന്ന സിനിമയായിരുന്നു. ലോ ക്ലാസ്, ഹൈ ക്ലാസ് ഫാമിലി പ്രേക്ഷകര്‍ എന്നിവരുടെ  ശ്രദ്ധ ആ ചിത്രത്തിലേക്ക് തിരിഞ്ഞത് ‘അനന്തഭദ്രം’ എന്ന ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പങ്കുവയ്ക്കുന്നു.

 

Share
Leave a Comment