പലപ്പോഴും സിനിമ താരങ്ങളുടെ വാക്കുകളും പരാമർശങ്ങളും വിവാദങ്ങൾ സൃഷ്ടക്കാറുണ്ട്. തമാശയ്ക്ക് വേണ്ടി പറയുന്ന പല കാര്യങ്ങളും വലിയ വിവാദങ്ങളിലാണ് അവസാനിക്കാറുള്ളത്. ബോളിവുഡ് യുവ താരങ്ങളാണ് ഇതിന് അധികവും ഇരയാകുന്നത്. ഇപ്പോഴിത കാർത്തിക് ആര്യന്റെ അഭിനയത്തേയും സെക്സിനേയും കുറിച്ചുള്ള പരാമർശമാണ് ബോളിവുഡ് സിനിമ കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പതി പത്നി ഓർ വോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അഭിനയവും സെക്സും ബ്രെഡും ബട്ടറുമാണെന്ന് നടൻ പറഞ്ഞത്.
ഇതാദ്യമായിട്ടല്ല കാർത്തിക് ആര്യൻ വിവാദങ്ങളിൽ അകപ്പെടുന്നത്. ഇതിനു മുൻപും ഇതേ ചിത്രവുമായി ബന്ധപ്പെട്ട് താരം വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു. അന്ന് ട്രെയിലറിനോടൊപ്പം പങ്കുവെച്ച ക്യാപ്ഷനായിരുന്നു താരത്തിന് വിനയായത്. കാർത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രമാണ് പതി പത്‌നി ഓര്‍ വോ. അനന്യ പാണ്ഡെ, ഭൂമി പട്‌നേക്കർ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
അഭിനയമോ സെക്സോ ഇവ രണ്ടിൽ ഏതാകും ജീവിതത്തിൽ നിന്ന് ഒഴിവാക്കുക എന്നാ ചോദ്യത്തിനായിരുന്നു താരത്തിന്റ മറുപടി. ഇവ രണ്ടും തനിയ്ക്ക് ഒഴിവാക്കാൻ കഴിയില്ലെന്ന് കാർത്തിക് ആര്യൻ തുറന്നു പറഞ്ഞു. അഭിനയവും സെക്സും തനിയ്ക്ക് ബ്രെഡും ബട്ടറും പോലെയാണ്. ഇവ രണ്ടും ചേർന്ന് നിൽക്കുന്നു എന്നായിരുന്നു താരത്തിന്റെ അഭിപ്രായം.
തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ഇഷ്ടമല്ല. എന്ന് കരുതി താൻ ഒരു കാര്യവും ആരോടും മറച്ചു വയ്ക്കാറുമില്ല. കൂടാതെ പാപ്പരാസികൾ എന്ത് പറയുന്നു എന്ന് ആലോചിച്ച് ഉപേക്ഷിക്കാറില്ലെന്നും താരം പറഞ്ഞ് . ഗോസിപ്പ് കഥകളെ പേടിച്ച് ഇഷ്ടമുള്ള ഒരാളോടൊപ്പം ഡിന്നറിനും മറ്റും പോകുന്നത് ഒഴിവാക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments