CinemaKeralaLatest NewsNEWS

സിനിമയോട് പ്രതിബദ്ധത വേണം; ഷെയ്‌നെ കുറ്റപ്പെടുത്തി സംവിധായകൻ കമൽ

ഷെയിന്‍ ഒറ്റയൊരാൾ വിചാരിച്ചിരുന്നെങ്കില്‍ ഇത്രയും വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഒരു സംവിധായകന്റെ കലയാണ് സിനിമ. അതിനെ അംഗീകരിക്കാനും ഉൾക്കൊള്ളാനും ഷെയ്‌ന്‍ തയാറാകണം.

ഐ എഫ് എഫ് കെ യുടെ ആഘോഷങ്ങൾ തലസ്ഥാനത്തെങ്ങും നിറഞ്ഞിരിക്കുകയാണ്, ഈ വേളയിൽ നടൻ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ കൂടിയായ സംവിധായകൻ കമല്‍. ഒരു സിനിമ ചെയ്യാമെന്ന് ഏൽക്കുകയും അതിനെ തീര്‍ക്കാമെന്ന ഉറപ്പിന്മേൽ കരാറും ഒപ്പിട്ടുകഴിഞ്ഞാല്‍ നടന്‍ സിനിമയോട് പ്രതിബദ്ധത കാണിക്കാൻ ബാധ്യസ്ഥനാണ്. അതേസമയം, പുറത്തുവന്ന വാര്‍ത്തകള്‍ പരിശോധിച്ചാൽ, ഷെയ്‌ന്‍, ഷെയ്‌നോട് മാത്രമാണ് പ്രതിബദ്ധത കാണിച്ചതെന്നാണ് വ്യക്തമാകുന്നതായി കമല്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഷെയിന്‍ ഒറ്റയൊരാൾ വിചാരിച്ചിരുന്നെങ്കില്‍ ഇത്രയും വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഒരു സംവിധായകന്റെ കലയാണ് സിനിമ. അതിനെ അംഗീകരിക്കാനും ഉൾക്കൊള്ളാനും ഷെയ്‌ന്‍ തയാറാകണം. സിനിമ പൂർത്തിയാക്കാൻ നിര്‍മാതാവ് ആവശ്യപ്പെടുകതന്നെ ചെയ്യും. അത് അയാളുടെ കടമയാണ്, ഉത്തരവാദിത്തമാണ്. സംവിധായകന്‍റെയും നിര്‍മാതാവിന്റെയും താല്‍പര്യത്തിനനുസരിച്ച്‌ സിനിമ പൂർത്തിയാക്കി നൽകണം. അവിടെ സ്വന്തം മൂഡും ഇഷ്ടങ്ങളും അതൊന്നുമല്ല പ്രധാനം എന്ന് മനസിലാക്കണം. അത്തരം തിരിച്ചറിവുണ്ടായാൽ ഇതുപോലുള്ള പ്രശ്‌നങ്ങളുണ്ടാകില്ലെന്നും കമല്‍ കൂട്ടിച്ചേർത്തു.

എന്നാൽ, ഷെയ്‌ൻ നിഗത്തെ വിലക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അങ്ങനെ വിലക്കാന്‍ നോക്കിയാല്‍ അതിനെതിരെ സ്വരമുയർത്താൻ താനും അക്കൂട്ടത്തിലുണ്ടാകുമെന്നും കമല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button